ഇന്റർഫേസ് /വാർത്ത /Film / Sridevi Bungalow Trailer Released| പ്രിയാ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ്; മൂന്നാം ട്രെയിലർ മോഹൻലാൽ പുറത്തിറക്കി

Sridevi Bungalow Trailer Released| പ്രിയാ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ്; മൂന്നാം ട്രെയിലർ മോഹൻലാൽ പുറത്തിറക്കി

sridevi bunglow

sridevi bunglow

പ്രശാന്ത് മാമ്പുള്ളിക്കും അർബാസ് ഖാനും ടീമിനും ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻ ലാൽ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.

  • Share this:

മലയാളി താരം പ്രിയ പ്രകാശ് വാര്യരെ നായികയാക്കി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ മൂന്നാം ട്രെയ് ലർ എത്തി. മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹൻലാലാണ് ട്രെയിലർ പുറത്തുവിട്ടത്. പ്രശാന്ത് മാമ്പുള്ളിക്കും അർബാസ് ഖാനും ടീമിനും ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻ ലാൽ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.

അർബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാൻസിന്റെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് മൂന്നാമത്തെ ട്രെയിലർ. ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അർബാസ് ഖാനാണ് ചിത്രത്തിലെ നായകൻ.

ചിത്രത്തിന്റെ ആദ്യ രണ്ട് ട്രെയിലറുകളും ശ്രദ്ധേയമായിരുന്നു. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു.

അതേസമയം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദത്തിലായിരിക്കുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ കഥയാണിതെന്നാണ് അഭ്യൂഹങ്ങൾ. ശ്രീദേവി എന്നതാണ് ചിത്രത്തിലെ പ്രിയയുടെ കഥാപാത്രത്തിന്റെ പേരും.

സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ചിത്രത്തിനെതിരെ വക്കീൽ നോട്ടീസുമായി നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിരുന്നു.

പൂർണമായി ലണ്ടനിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആറാത് എന്റർടെയ്ന്‌‍മെൻറ്സാണ് ചിത്രം നിർമിക്കുന്നത്. ഇതൊരു സസ്പെൻസ് ത്രില്ലറാണെന്നും ശ്രീദേവി എന്ന പേര് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് വിവാദങ്ങളോട് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചിരിക്കുന്നത്. പ്രശാന്ത് മാമ്പുള്ളി മോഹൻലാലിനെ നായകനാക്കി ഭഗവാൻ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

First published:

Tags: Priya Prakash Varrier, Sridevi Bungalow, Sridevi Bungalow Priya Prakash Varrier, Sridevi Bungalow trailer