നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ശ്രീമദ് ഭാഗവതം' പരമ്പരയാവുന്നു; ഇതിഹാസ പരമ്പരയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞു

    'ശ്രീമദ് ഭാഗവതം' പരമ്പരയാവുന്നു; ഇതിഹാസ പരമ്പരയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞു

    Srimad Bhagavatam to be telecasted a tele-serial | ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥനങ്ങളിലും പരമ്പരയുടെ ലൊക്കേഷനുകൾ ഉണ്ടാകും

    ശ്രീമദ് ഭാഗവതം

    ശ്രീമദ് ഭാഗവതം

    • Share this:
      'ശ്രീമദ് ഭാഗവതം' (Srimad Bhagavatam) ടെലി പരമ്പരയായി (tele- serial) ഒരുങ്ങുന്നു. എറണാകുളത്ത് വച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ മേൽശാന്തി സുമേഷ് നമ്പൂതിരി ടൈറ്റിൽ ലോഞ്ച് ചെയ്തു. പരമ്പരയിൽ പരീക്ഷിത്ത് മഹാരാജാവായി എത്തുന്നത് നടൻ ഹരി വർമ്മയാണ്. ആട് 2 (Aadu 2), പരോൾ (Parole) തുടങ്ങിയ പ്രധാന സിനിമകളിൽ വേഷം അവതരിപ്പിച്ച നടനാണ് ഹരി വർമ്മ.

      വേദ ഇന്റർനാഷണൽ മീഡിയ ഹബ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഇതിഹാസ പരമ്പരയുടെ ക്യാമറയും സംവിധാനവും നിർവഹിക്കുന്നത് മലയാളത്തിലെ ഛായാഗ്രാഹകൻ അനിൽ ഈശ്വർ ആണ്. അനിലിന്റെ ആദ്യ സംവിധാന സംരംഭമാണിത്. മൂല ഭാഗവതത്തെ അടിസ്ഥാനമാക്കിയാണ് പരമ്പര ചിത്രീകരിക്കുന്നത്.

      ആദ്യം മലയാളത്തിൽ ചിത്രീകരിക്കുന്ന ഈ ബ്രഹ്മാണ്ഡ പരമ്പര ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മൊഴിമാറ്റപ്പെടും. ആഗോള ഭാഷയായ ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, അറബിക്, ഇറ്റാലിയൻ, ജർമൻ ഭാഷകളിലേക്കും മൊഴിമാറ്റം നടത്താനാണ് ഉദ്ദേശം. ഏതാണ്ട് 1200ഓളം എപ്പിസോഡുകൾ ആയിരിക്കും സംപ്രേക്ഷണം ചെയ്യുക.

      ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള പ്രശസ്ത ഗായകരും, സംഗീത സംവിധായകന്മാരും, ഗാന രചയിതാക്കളും, തിരക്കഥാകൃത്തുക്കളും, ടെക്‌നീഷ്യന്മാരും ഒന്നിച്ച്‌ അണിനിരക്കുന്ന, ഒപ്പം തന്നെ ഏതാണ്ട് 1300ഓളം ക്യാരക്ടർ റോളുകൾ ഉൾപ്പെടുന്ന ബ്രഹ്മാണ്ഡ പരമ്പരയായിരിക്കും 'ശ്രീമദ് ഭാഗവതം'. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥനങ്ങളിലും പരമ്പരയുടെ ലൊക്കേഷനുകൾ ഉണ്ടാകും.



      ഇതിഹാസ പരമ്പരയുടെ ശീർഷക ഗാനം രചിച്ചിരിക്കുന്നത് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ടി.എസ്. രാധാകൃഷ്ണനുമാണ്. ഗായകൻ പി. ജയചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് . സംഭാഷണം നിർവഹിച്ചിരിക്കുന്നത് പദ്മകുമാർ മാസ്റ്റർ ആണ്.

      ഇന്ത്യൻ സിനിമാ രംഗത്തെ പ്രഗൽഭരായ ടെക്‌നീഷ്യൻസാണ് എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നത്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ ഇതിഹാസ പരമ്പര ഇന്ത്യൻ മീഡിയ രംഗത്ത് ഒരു ചരിത്രം എഴുതാനുള്ള തയ്യാറെടുപ്പിലാണ്.

      രണ്ടു വർഷത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് ഈ ഇതിഹാസ പരമ്പര ചിത്രീകരണത്തിനായി ഒരുങ്ങുന്നത്. പത്തോളം ഓഡിഷനിലൂടെയാണ് പരമ്പരയുടെ ആദ്യ എപ്പിസോഡുകൾക്കായുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തത്.

      സിനിമാ രംഗത്തെ ട്രെയിനർമാരുടെ നേതൃത്വത്തിൽ നടത്തിയ ആറു മാസത്തോളം നീണ്ട അഭിനയ കളരിയിലൂടെയാണ് ഈ കലാകാരന്മാരെ സജ്ജരാക്കിയിരിക്കുന്നതത്. ഇന്ത്യയിലെ മുൻനിര ടെലിവിഷൻ ചാനലുകളോടൊപ്പം 195 രാജ്യങ്ങളിലും പ്രവർത്തിക്കുന്ന മുൻനിര ഒ.ടി.ടി. പ്ലാറ്റഫോമിലൂടെയും സംപ്രേക്ഷണം ചെയ്തു പ്രേക്ഷകരിലേക്ക് എത്തിക്കും.

      2021 നവംബർ രണ്ടാംവാരത്തോടെ ആദ്യ ചിത്രീകരണം ബാംഗ്ലൂരിൽ തുടങ്ങും. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

      Summary: Srimad Bhagavatam is being made into a tele-serial. The film in Malayalam would get version in foreign languages including English, French, Arabic, Italian and German. As many as 1200 episodes are to be made
      Published by:user_57
      First published:
      )}