• HOME
  • »
  • NEWS
  • »
  • film
  • »
  • COVID 19| ലേഡി ഗാഗക്കൊപ്പം ഷാരൂഖും പ്രിയങ്കയും; മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് 979 കോടി

COVID 19| ലേഡി ഗാഗക്കൊപ്പം ഷാരൂഖും പ്രിയങ്കയും; മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് 979 കോടി

ഓണ്‍ലൈന്‍ ലൈവ് പരിപാടിയില്‍ ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരും പങ്കെടുത്തിരുന്നു

lady gaga with sharukh and priyanka

lady gaga with sharukh and priyanka

  • Share this:
    കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയിലൂടെ 979 കോടി രൂപ സമാഹരിച്ച്‌ പോപ് ഗായിക ലേഡി ഗാഗ. ഗായികയുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടത്തിയ വണ്‍ വേള്‍ഡ്: ടുഗെതര്‍ അറ്റ് ഹോം എന്ന പരിപാടിയിലൂടെയാണ് തുക സമാഹരിച്ചത്.

    ഏപ്രില്‍ 18ന് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഓണ്‍ലൈന്‍ ലൈവ് പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരും പങ്കെടുത്തിരുന്നു. സ്റ്റീവ് വണ്ടര്‍, പോള്‍ മാക് കാര്‍ട്ട്ണി, എല്‍ടണ്‍ ജോണ്‍, ടെയ്‌ലര്‍സ്വിഫ്റ്റ് തുടങ്ങിയവരും എത്തിയിരുന്നു.
    BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
    ഫണ്ട്‌റെയ്‌സറായി ആരംഭിച്ചതല്ലെങ്കിലും പിന്നീട് അമേരിക്കയില്‍ ഈ പരിപാടി ജനപ്രീതി നേടിയതോടെ സംഭാവനകള്‍ ഒഴുകുകയായിരുന്നു. ഗ്ലോബല്‍ സിറ്റിസണ്‍ എന്ന സംഘടനയാണ് ഈ ഷോയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. പരിപാടിയിലൂടെ ലഭിച്ച തുക കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ ട്വീറ്റ് ചെയ്തു.

    ഗാഗയ്ക്കൊപ്പം സംഗീതജ്ഞർ ഒറ്റയ്ക്കും സംഘമായും ലോകത്തിനുള്ള സാന്ത്വന ഗാനങ്ങൾ പാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിപാടിയുടെ ഭാഗമായ പ്രമുഖർ അവരുടെ രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പങ്കുവച്ചു. ഒപ്പം കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള സന്ദേശവും പ്രേക്ഷകർക്കായി നൽകി.

    Published by:user_49
    First published: