എസ്എസ് രാജമൗലി (SS Rajamouli) എന്ന സംവിധായകൻ തെന്നിന്ത്യൻ സിനിമാ രംഗത്തെ വലിയ ബ്രാൻഡ് തന്നെ ആയി മാറിയിരിക്കുകയാണ്. ഏറ്റവും പ്രശസ്തനായ പാൻ-ഇന്ത്യൻ സിനിമാ സംവിധായകരിൽ ഒരാളാണ് അദ്ദേഹമെന്ന് നിസംശയം പറയാം. ജക്കണ്ണ എന്നാണ് ആരാധകർ അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുന്നത്. തെലുങ്കിൽ മഗധീര, ഈഗ തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം ബാഹുബലിയിലൂടെ ബോളിവുഡ് പ്രേക്ഷകർക്കും പ്രിയങ്കരനായി മാറി. ആർആർആറിലൂടെ മറ്റൊരു തകർപ്പൻ ഹിറ്റുമായി രാജമൗലി ഈ വർഷം വീണ്ടുമെത്തി. രാജ്യത്തെ മികച്ച സംവിധായകരിൽ ഒരാളായി രാജമൗലി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ബിഗ് ബജറ്റ് ചിത്രങ്ങളാണ് രാജമൗലി സാധാരണയായി ഒരുക്കാറുള്ളത്. വളരെ ക്ഷമയും സ്ഥിരോത്സാഹവുമുള്ള ഒരു സംവിധായകനാണ് രാജമൗലിയെന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ പല തവണ പറഞ്ഞിട്ടുമുണ്ട്. എന്നാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ രാജമൗലി തന്റെ രണ്ട് സിനിമകൾ ഉപേക്ഷിച്ചിട്ടുണ്ട് എന്നും അതിലൊന്ന് മോഹൻലാലിനെ നായകനാക്കി ഉള്ളതുമായിരുന്നെന്ന് എത്ര പേർക്കറിയാം?
read also : വിക്രത്തിലെ 'ഏജന്‍റ് ടീന' മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്കരിയറിന്റെ ആദ്യ കാലത്താണ് മോഹൻലാലിനൊപ്പമുള്ള സിനിമ ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ചിത്രമായ സ്റ്റുഡന്റ് നമ്പർ 1 വിജയിച്ചതിന് ശേഷമായിരുന്നു അത്. ജൂനിയർ എൻടിആർ ആയിരുന്നു ,ചിത്രത്തിലെ നായകൻ. അതിനു ശേഷം മോഹൻലാലിനൊപ്പം ഒരു ചരിത്ര സിനിമ ചെയ്യാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. മോഹൻലാലിന്റെ വലിയ ആരാധകൻ കൂടിയാണ് രാജമൗലി.
കലാസംവിധായകരായ സാബു സിറിൾ, മനു ജഗത് എന്നിവരുടെ സഹായത്തോടെ അദ്ദേഹം ചില രേഖാചിത്രങ്ങളും പദ്ധതികളും തയ്യാറാക്കി. പക്ഷേ ഉയർന്ന ബജറ്റ് കാരണം, അന്ന് ആ സിനിമ പ്രായോഗികമല്ലെന്ന് തോന്നുകയും അത് ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. മോഹൻലാൽ നായകനായി എത്തിയ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഒരു ഗാനരംഗത്തിനായി സാബു സിറിൽ ആ രേഖാചിത്രങ്ങൾ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.
see also: സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിമുതിർന്ന തെലുങ്ക് സംവിധായകൻ രാഘവേന്ദ്ര റാവുവിന്റെ മകൻ പ്രകാശിനെ നായകനാക്കി ചെയ്യാൻ ആഗ്രഹിച്ച ഒരു പ്രണയകഥയാണ് രാജമൗലിക്ക് പിന്നീട് ഉപേക്ഷിക്കേണ്ടി വന്ന ചിത്രം. എന്നാൽ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് പ്രകാശിന്റെ ചിത്രം നീതോ റിലീസ് ചെയ്യുകയും ബോക്സോഫീസിൽ വൻ പരാജയമാകുകയും ചെയ്തത്. ഇതേത്തുടർന്ന് പ്രകാശിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള റിസ്ക് എടുക്കാൻ രാജമൗലി ആഗ്രഹിച്ചില്ല. അങ്ങനെ ആ പ്രോജക്റ്റും ഉപേക്ഷിച്ചു.
മഹേഷ് ബാബുവിനൊപ്പം മറ്റൊരു പാൻ-ഇന്ത്യ സിനിമ ചെയ്യുകയാണ് രാജമൗലി ഇപ്പോൾ. ആക്ഷന്‍ ത്രില്ലര്‍ ഡ്രാമ ജോണറിലുള്ള സിനിമയാണ് ഇരുവരും ചേര്‍ന്ന് ഒരുക്കുന്നതെന്ന സൂചനകളും പുറത്തുവന്നിരുന്നു. കാടിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
ബാറ്റ്മാൻ ബിയോണ്ട്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ ജാക്സൺ ലാൻസിങ് രാജമൗലി ചിത്രം ആര്‍ആര്‍ആറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, ആലിയഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയെ ചിത്രം ആയിരം കോടിയിലേറെ കളക്ഷനാണ് നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.