നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • #SSRCaseIsNotSuicide|റിയ ചക്രവർത്തിയുടെ ട്വീറ്റിനു പിന്നാലെ ട്രെന്‍ഡിംഗായി ഹാഷ് ടാഗ്

  #SSRCaseIsNotSuicide|റിയ ചക്രവർത്തിയുടെ ട്വീറ്റിനു പിന്നാലെ ട്രെന്‍ഡിംഗായി ഹാഷ് ടാഗ്

  സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് അമിത്ഷായോട് അഭ്യർഥിച്ചു കൊണ്ടുള്ള റിയയുടെ ട്വീറ്റിന് പിന്നാലെയാണ് #SSRCaseIsNotSuicide എന്ന ഹാഷ്ടാഗ് ട്രെൻഡിംഗായത്.

  rhea chakraborty

  rhea chakraborty

  • Share this:
   ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കാമുകി റിയ ചക്രവർത്തി കഴിഞ്ഞ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷായോട് റിയ താരത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരിക്കുകയാണ് #SSRCaseIsNotSuicide എന്ന ഹാഷ്ടാഗ്.

   ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് സുശാന്ത് എത്താനുണ്ടായ കാരണം തനിക്ക് അറിയണമെന്ന് അഭ്യർത്ഥനയിൽ റിയ വ്യക്തമാക്കിയിരുന്നു. ആത്മഹത്യ എന്ന വാക്ക് റിയ ട്വീറ്റിൽ ഉപയോഗിച്ചിട്ടില്ല.

   സുശാന്ത് സിംഗിന്റെ കാമുകി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു റിയയുടെ കുറിപ്പ്. രണ്ട് വ്യത്യസ്ത ട്വീറ്റുകളിലാണ് റിയ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്.
   TRENDING:Gold Smuggling Case | കാണാതായ ഗൺമാൻ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിൽ; കണ്ടെത്തിയത് വീട‌ിനടുത്തു നിന്നും
   [NEWS]
   സുരക്ഷാ അവലോകനം; രാജ്നാഥ് സിങ് ലഡാക്കിൽ; ചിത്രങ്ങളിലൂടെ
   [PHOTO]
   നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
   [PHOTO]


   'ബഹുമാനപ്പെട്ട അമിത് ഷാ സർ, ഞാൻ സുശാന്ത് സിംഗ് രാജ്പുതിൻറെ കാമുകിയാണ്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. എനിക്ക് സർക്കാരിൽ പൂർണ വിശ്വാസമുണ്ട്. എങ്കിലും നീതി വേണം എന്ന താത്പര്യത്തിൽ ഒരു സിബിഐ അന്വേഷണം നടത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് സുശാന്ത് എത്താനുണ്ടായ കാരണം എനിക്ക് അറിയണമെന്നുണ്ട്.' എന്നായിരുന്നു റിയയുടെ ട്വീറ്റ്. സത്യമേവ ജയതേ എന്ന ഹാഷ്ടാഗിലുള്ള ട്വീറ്റിൽ ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തിട്ടുമുണ്ട്.
   ഇതിനു പിന്നാലെയാണ് #SSRCaseIsNotSuicide എന്ന ഹാഷ്ടാഗ് ട്രെൻഡിംഗായത്. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഈ ഹാഷ് ടാഗ്. റിയയ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായിട്ടാണ് ആരാധകർ എത്തിയിരിക്കുന്നത്.   ഓകെ. അപ്പൊ സുശാന്തിന്‍റെ കാമുകിയാണെന്ന് റിയ സ്വയം പ്രഖ്യാപിക്കുകയാണോ? പക്ഷെ എന്റെ ചോദ്യം ഇതാണ്. നിങ്ങൾ സുശാന്തിന്റെ കാമുകി എന്ന കാര്യത്തിൽ ഞങ്ങൾ എങ്ങനെ നിങ്ങളെ വിശ്വസിക്കും. മുംബൈ പൊലീസും ബോളിവുഡും ചിന്തിക്കുന്നതുപോലെ ഇത് ആത്മഹത്യയാണെന്നാണോ നിങ്ങളും ചിന്തിക്കുന്നത്? ഒരാള്‍ ചോദിച്ചിരിക്കുന്നു.

   സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം- മറ്റൊരാൾ പറയുന്നു. ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മുംബൈ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
   Published by:Gowthamy GG
   First published:
   )}