News18 MalayalamNews18 Malayalam
|
news18
Updated: October 12, 2019, 10:44 PM IST
News 18
- News18
- Last Updated:
October 12, 2019, 10:44 PM IST
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ലോകത്ത് സ്വന്തമായ ഇടം നേടിയെടുത്ത രണ്ട് നടിമാരായ നിമിഷ സജയനും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. മാൻ ഹോൾ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായക വിധു വിന്‍സന്റിന്റെ രണ്ടാമത്തെ ചിത്രമാണിത്.
Also Read-
ഇരുമുടിക്കെട്ടും ചെങ്കൊടിയും ഇൻക്വിലാബും; ലാൽ ജോസിന്റെ നാൽപത്തിയൊന്നിന്റെ മോഷൻ പോസ്റ്റർസ്റ്റാന്ഡ് അപ്പ് കോമേഡിയനായ കീര്‍ത്തി മറിയ തോമസായി നിമിഷ എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.ആന്റോ ജോസഫും ബി.ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഉമേഷ് ഓമനക്കുട്ടനാണ് തിരക്കഥ. ഛായാഗ്രഹണം ടോബിന് തോമസ്. രംഗനാഥ് രവിയാണ് ശബ്ദസംവിധാനം. ബിലു പദ്മിനി ഗാനരചനയും വര്‍ക്കി സംഗീത സംവിധാനവും ചെയ്യുന്നു. അര്ജുന് അശോകന്, പുതുമുഖം വെങ്കിടേശ്, സീമ, സജിത മഠത്തില്‍, സേതു ലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
First published:
October 12, 2019, 10:44 PM IST