കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സംസ്ഥാനത്തെ സിനിമാ തീയറ്ററുകളാകെ അടഞ്ഞുകിടക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ സാവധാനത്തിലാണെങ്കിലും ഇളവുകൾ വരുത്തുകയാണ് സർക്കാർ. അതുകൊണ്ട് തന്നെ സിനിമാ പ്രവർത്തകരും പ്രേക്ഷകരുമാകെ പ്രതീക്ഷയിലാണ്. കഴിഞ്ഞദിവസം നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം സിനിമാ പ്രേക്ഷകരെ ആകെ ആവേശം കൊള്ളിക്കുന്ന പ്രതികരണവുമായി സാംസ്കാരികമന്ത്രി സജി ചെറിയാൻ വന്നിരുന്നു. ഒക്ടോബറോട് കൂടി തീയറ്റർ തുറക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
തീയറ്റർ ഒക്ടോബറിൽ തുറന്നാൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാകാൻ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്- ജോജു ജോർജ് ചിത്രമായ സ്റ്റാർ. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂ നിർമ്മിച്ച് ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷീലു എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു.
Also Read-
മലയാളത്തിന്റെ മസിലളിയന് ഇന്ന് പിറന്നാൾ; ആശംസകളുമായി ആരാധകർ
പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന സ്റ്റാറിന്റെ തിരക്കഥ സുവിൻ എസ് സോമശേഖരനാണ്. ഷീ ടാക്സി, പുതിയ നിയമം, സോളോ, കനൽ, പുത്തൻ പണം, ശുഭരാത്രി, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അബാം നിർമ്മിക്കുന്ന ചിത്രത്തിൽ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
Also Read-
തിയേറ്ററുകൾ തുറന്നാലും മോഹൻലാലിന്റെ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് ഉടനില്ല
എം ജയചന്ദ്രനും രഞ്ജിൻ രാജും സംഗീത സംവിധാനം ചെയ്തിരിക്കുന്ന സ്റ്റാറിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് വില്യം ഫ്രാൻസിസ് ആണ്. തരുൺ ഭാസ്കരൻ ക്യാമറയും ലാൽകൃഷ്ണൻ എസ് അച്യുതം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറും ഫിനാൻസ് കൺട്രോളർ ആയി അമീർ കൊച്ചിനും ചിത്രത്തിലുണ്ട്. മീഡിയ മാർക്കറ്റിങ് അരുൺ പൂക്കാടൻ.
ക്ളീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.