നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'വൈറല്‍ സെബി'യുമായി വിധു വിന്‍സന്റ്, ബാദുഷ നിർമാതാവാകുന്നു

  'വൈറല്‍ സെബി'യുമായി വിധു വിന്‍സന്റ്, ബാദുഷ നിർമാതാവാകുന്നു

  തിരക്കഥ സജിത മഠത്തിലും ആനന്ദ് ഹരിദാസുമാണ്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാന പുരസ്‌കാരം നേടിയ മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമകള്‍ക്ക് ശേഷം മൂന്നാമത്തെ സിനിമയുമായി സംവിധായിക വിധു വിന്‍സന്റ്. 'വൈറല്‍ സെബി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ സജിത മഠത്തിലും ആനന്ദ് ഹരിദാസുമാണ്.

   പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ആദ്യമായി സ്വതന്ത്ര നിർമാതാവാകുന്ന ചിത്രവുമാണ് വൈറല്‍ സെബി. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷയും മഞ്ജു ബാദുഷയും ചേര്‍ന്ന് വൈറല്‍ സെബി നിര്‍മ്മിക്കുന്നു.

   ഫഹദ് ഫാസിലും മഞ്ജു വാര്യരുമാണ് വൈറല്‍ സെബി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കും. നിമിഷ സജയനും രജിഷ വിജയനുമായിരുന്നു വിധു വിന്‍സന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍.

   റൈഡ്, ഷെയര്‍, സബ്‌സ്‌ക്രൈബ് എന്നാണ് വൈറല്‍ സെബിയുടെ ടാഗ് ലൈന്‍. എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.   ഇർഷാദ് അലിയും എം.എ. നിഷാദും വേഷമിടുന്ന 'ടു മെൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

   നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സതീഷ് കെ. കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

   ചലച്ചിത്ര സംവിധായകരായ സിദ്ദിഖ്, രഞ്ജിത്ത്, ബി. ഉണ്ണികൃഷ്ണൻ, സുരേഷ് ഉണ്ണിത്താൻ, ജീത്തു ജോസഫ്, മഹേഷ് നാരായണൻ, രഞ്ജിത്ത് ശങ്കർ, പ്രിയനന്ദനൻ, അജയ് വാസുദേവ്, ജൂഡ് ആന്റണി ജോസഫ്, മിഥുൻ മാനുവൽ തോമസ്, ഒമർ ലുലു, സോഹൻ സീനുലാൽ, ദീപു അന്തിക്കാട്, രാജേഷ് നായർ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

   ഡി ഗ്രൂപ്പിന്റെ ബാനറില്‍ ഡാര്‍വ്വിന്‍ മാനുവല്‍ ക്രൂസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.
   റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതമൊരുക്കുന്നു.

   ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി തൊണ്ണൂറു ശതമാനവും ദുബായില്‍ ചിത്രീകരിക്കുന്ന 'ടു മെന്‍' എന്ന ചിത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറയുകയാണ്.
   Published by:Rajesh V
   First published:
   )}