'ആ നിമിഷങ്ങൾ മറക്കാനാവില്ല': സ്റ്റീഫൻ ദേവസ്സി

news18india
Updated: October 5, 2018, 7:37 PM IST
'ആ നിമിഷങ്ങൾ മറക്കാനാവില്ല': സ്റ്റീഫൻ ദേവസ്സി
  • News18 India
  • Last Updated: October 5, 2018, 7:37 PM IST IST
  • Share this:
കൂട്ടുകാരൻ ബാലഭാസ്കർ എന്ന ബാല സുഖം പ്രാപിക്കുന്നുവെന്ന് സ്റ്റീഫൻ ദേവസ്സി ലോകത്തെ അറിയിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ആ ദുഃഖ വാർത്ത എത്തിയത്. ശേഷം ഇന്ന് വീണ്ടും ആരാധകർക്ക് മുന്നിൽ വന്ന സ്റ്റീഫൻ ഒരുറപ്പു നൽകി, ബാലക്കു വേണ്ടി ഇനി എന്തൊക്കെ ചെയ്യാനാവുമോ, അതാണിനി ലക്ഷ്യം. ഫേസ്ബുക് ലൈവിൽ ആരാധകരുമായി സംവദിച്ച സ്റ്റീഫൻ പറഞ്ഞു. ബാലയുടെ പാട്ടുകൾ വായിച്ചു, കുടുംബത്തിന് വേണ്ടി പ്രാർത്ഥനകൾ നടത്തി, പിന്നെ റോഡ് സുരക്ഷക്കായി തന്നോളം ചെയ്യാവുന്നതെല്ലാം ചെയ്യും.സ്റ്റേജിൽ ഒരു നല്ല മത്സരം നൽകിയ സുഹൃത്താണു പോയത്. ബാലുവിന്റെ ശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ, തളർന്നു പോയ തനിക്കു സംഗീതാർച്ചന നടത്താനുള്ള ശക്തി നൽകിയത് സുരേഷ് ഗോപിയാണ്.

"ഞാൻ തളർന്നു പോയിരുന്നു. സുരേഷ് ഗോപി ചേട്ടനു നന്ദി പറയണം. അദ്ദേഹമാണ് എനിക്കു ധൈര്യം തന്നത്. അവനെ കൊണ്ടു പോയിടത്തെല്ലാം എന്നെ കാറിൽ ഒപ്പം കൊണ്ടു പോയി. ഞാൻ ചെറുതായി ശക്തി കൈവരിക്കാൻ തുടങ്ങി. അവനു ഒരു നല്ല യാത്ര മൊഴിയേകാൻ സാധിച്ചു. നിർത്താതെ രണ്ടര മണിക്കൂർ വായിച്ച എന്റെയടുത്തു വന്നു സുരേഷ് ഗോപി ചേട്ടൻ ഇനി മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ പറഞ്ഞു. ആ ദിവസം ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു. ബാലയുടെ സൂര്യ അവതരിപ്പിക്കുമ്പോൾ ഞാൻ എന്റെ സർവ ശക്തിയുമെടുത്തു. ആ നിമിഷങ്ങൾ മറക്കാനാവില്ല," അതുപോലെ തന്നെയായിരുന്നു മറ്റൊരു സുഹൃത്തായ ബിനീഷ് കൊടിയേരിയെന്നും പറയുന്നു സ്റ്റീഫൻ.

'ഞാൻ എങ്ങനെയാണ് ബാലുച്ചേട്ടന് പകരക്കാരൻ ആവുന്നത്?'

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിക്കുന്നു. ഡോക്ടർമാർ നൽകുന്ന വിവരം എല്ലാവരോടും പങ്കു വയ്ക്കാം എന്നും ഉറപ്പു നൽകി. ശിവമണിക്കൊപ്പം ലക്ഷ്മിയെ കണ്ടിട്ടാണു തിരുവനന്തപുരത്തു നിന്നും താൻ മടങ്ങിയതു."ബാലുവിനെ നഷ്ടപ്പെട്ടിട്ടില്ല. അവന്റെ പാട്ടുകൾ നമ്മളെല്ലാവരും വായിക്കും." അടുത്ത ലൈവിൽ ബാലയുടെ സംഗീതവുമായാവും താൻ എത്തുക. പ്രിയ ഗാനമായ സൂര്യ കേൾപ്പിക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍