മൊയ്തീനെ ആ ചെറിയേ സ്പാനർ ഇങ്ങട്ടെടുത്താ; സുലൈമാന്റെ റോളറിടിച്ച് തകർന്ന മതിലിന്റെ കഥ

1988ല്‍ വെള്ളാനകളുടെ നാടിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം തകര്‍ന്ന മതിലിന്റെ സ്ഥാനത്ത് പിന്നീട് ഒരു മതിലും ശാശ്വതമായി നിന്നിട്ടില്ല

News18 Malayalam | news18-malayalam
Updated: June 4, 2020, 7:40 AM IST
മൊയ്തീനെ ആ ചെറിയേ സ്പാനർ ഇങ്ങട്ടെടുത്താ; സുലൈമാന്റെ റോളറിടിച്ച് തകർന്ന മതിലിന്റെ കഥ
വെള്ളാനകളുടെ നാട്
  • Share this:
താമരശ്ശേരി ചുരത്തിലൂടെ അമിത വേഗതയില്‍ റോഡ് റോളര്‍ ഓടിച്ച ആളാണ് സുലൈമാന്‍. പക്ഷേ വെസ്റ്റ് ഹില്ലില്‍ റോഡ് പ്രവൃത്തിക്കിടെ സുലൈമാന്‍ ഒരു വീടിന്റെ മതില്‍ തന്നെ ഇടിച്ച് തകര്‍ത്തു. പ്രിയദര്‍ശനൊരുക്കിയ 'വെള്ളാനകളുടെ നാട് ' എന്ന ചിത്രത്തില്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്ന സീനാണ് കുതിരവട്ടം പപ്പു അനശ്വരമാക്കിയ റോളര്‍ കോമഡി. ചിത്രത്തില്‍ ശോഭനയുടെ വീടായുള്ള വെസ്റ്റ് ഹില്ലിലെ കമ്മളിപ്പറമ്പില്‍ വീടിന്റെ മതിലാണ് സുലൈമാൻ തകര്‍ത്തത്.

1988ല്‍ വെള്ളാനകളുടെ നാടിന്റെ ചിത്രീകരണമൊക്കെ കഴിഞ്ഞതിന് ശേഷം  തകര്‍ത്ത മതിലിന്റെ സ്ഥാനത്ത് പിന്നീട് ഒരു മതിലും ശാശ്വതമായി നിന്നിട്ടില്ല. പത്തിലേറെ തവണയാണ് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വീടിന് മുന്നില്‍ മതില്‍ നിര്‍മ്മിച്ചത്. റോഡ് മണ്ണിട്ടുയര്‍ത്താന്‍ പൊതുമരാമത്ത് വകുപ്പ് നീക്കം നടത്തുമ്പോള്‍ വീണ്ടും മതില്‍ നിര്‍മ്മിക്കണമോയെന്ന ആശയക്കുഴപ്പത്തിലാണ് വീട്ടുകാര്‍. മൂന്ന് പതിറ്റാണ്ടിനിടെ ഇവിടെ മതില്‍ നിര്‍മ്മിക്കാന്‍ കുറേ പണം ചെലവാകുകയല്ലാതെ ഗുണമുണ്ടായില്ലെന്ന് കമ്മളിപ്പറമ്പില്‍ കുടുംബാംഗമായ പ്രമോദ് പറയുന്നു.

TRENDING:Covid 19: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 24 പേര്‍ [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
സുലൈമാന്‍ തകര്‍ത്തത് സെറ്റിട്ട മതിലായിരുന്നു. മതിലില്ലാത്തപ്പോഴാകട്ടെ വളവില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിയുന്നത് പതിവായി.  റോഡ് മണ്ണിട്ട് വീണ്ടും ഉയര്‍ത്തുന്നതോടെ വീട് സുരക്ഷിതമാകണമെങ്കില്‍ മതില്‍ വേണം. പക്ഷേ സുലൈമാന്‍മാര്‍ ഇനിയും മതില്‍ തകര്‍ക്കുമോയന്ന ആശങ്കയിലാണ് വീട്ടുകാര്‍.

നൂറുവര്‍ഷത്തിലധികം പഴക്കമുണ്ട് ഈ വീടിന്. തൊട്ടടുത്താണ് പൊതുമരാമത്ത് വകുപ്പ്  ഓഫീസ്. പി ഡബ്ല്യു ഡിക്കാര് അപ്പത്തന്നെ വിളിച്ച് അവാര്‍ഡ് തന്നെന്ന് സുലൈമാന്‍ പറയുന്ന ഓഫീസ്. റോഡ് മണ്ണിട്ട് ഉയര്‍ത്തുന്നതോടെ വീട് കുഴിയിലാകും. വളവായതിനാല്‍ വീശിയൊടിക്കുമ്പോള്‍ നിയന്ത്രണം വിട്ടാല്‍ വാഹനങ്ങള്‍ വീട്ടുമുറ്റത്തെത്തും. മതില്‍ നിര്‍മ്മിച്ചാല്‍ പഴയപോലെ തകരാനുള്ള സാധ്യതയുമുണ്ട്. ഇതാണ് വീട്ടുകാരെ ആശയ കുഴപ്പത്തിലാക്കുന്നത്.


First published: June 3, 2020, 11:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading