തട്ടിപ്പിന് കൂച്ചുവിലങ്ങിടാൻ ഫെഫ്‌ക; താരങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയും

ഷംന കാസിമിന്റെ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി

News18 Malayalam | news18-malayalam
Updated: July 3, 2020, 12:39 PM IST
തട്ടിപ്പിന് കൂച്ചുവിലങ്ങിടാൻ ഫെഫ്‌ക; താരങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയും
FEFKA
  • Share this:
കൊച്ചി: സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പർ അപരിചിതര്‍ക്ക് നല്‍കരുതെന്ന നിര്‍ദ്ദേശവുമായി ഫെഫ്‌ക. ഇക്കാര്യം വ്യക്തമാക്കി പ്രൊഡക്ഷൻ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്‌ക കത്തയച്ചു. ഷംന കാസിമിന്റെ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓഡിഷൻ ഏജൻസികളും കാസ്റ്റിംഗ് ഡയറക്ടര്‍മാരും ഇനി മുതല്‍‍ ഫെഫ്ക്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓഡിഷൻ ഏജൻസികളെക്കുറിച്ച് സംശയം തോന്നിയാല്‍ ഫെഫ്‌കയില്‍ പരാതിപ്പെടാം. ഇതിനായി ടോള്‍ ഫ്രീ നമ്പറും ഫെഫ്‌ക തയ്യാറാക്കും. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം  നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർ  ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും  ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

Also read: Sufiyum Sujathayum Review | സൂഫി സംഗീതം പോലൊരു പ്രണയകാവ്യം

പെൺകുട്ടികൾക്ക് ചലച്ചിത്ര മേഖലയിൽ നിന്ന് കാസ്റ്റിങ്ങുമായി ബന്ധപ്പെട്ടും അല്ലാതെയും ഉണ്ടാകുന്ന ദുരനുഭവങ്ങൾ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഫെഫ്‌ക വിമൻസ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്‌. 91 9846342226 എന്ന നമ്പരിൽ സ്ത്രീകൾക്കും, ട്രാൻസവുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും ബന്ധപ്പെടാവുന്നതാണ്. 91 9645342226 എന്ന നമ്പറിൽ സിനിമ കാസ്റ്റിംഗ് കോളുകളുടെ ആധികാരികത  അന്വേഷിക്കാവുന്നതാണ്  .

ഈ രംഗത്തെ തട്ടിപ്പിനെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്‌ക നിർമ്മിക്കുന്നുണ്ട്‌.  അന്ന ബെൻ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും  ഛായാഗ്രഹണവും നിർവ്വഹിക്കുന്നത് ജോമോൻ ടി. ജോൺ ആണ്. ഫെഫ്കയുടെ യൂട്യൂബ് ചാനൽ വഴി തന്നെയാകും പുതിയ ചിത്രവുമെത്തുക .

ഫെഫ്ക്കയിൽ രജിസ്റ്റർ ചെയ്ത ഓഡിഷൻ ഏജൻസികളുടെയും കാസ്റ്റിംഗ് ഡയറക്ടര്‍മാരുടെയും  പൂർണ്ണവിവരങ്ങൾ പ്രൊഡ്യൂസഴ്സ്‌ അസ്സോസിയേഷൻ, അമ്മ, ഡയറക്റ്റേർസ്സ്‌ യൂണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ എന്നീ സംഘടനകൾക്ക്‌ കൈമാറും. ഓഡിഷൻ/കാസ്റ്റിംഗ് എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ നടന്നുവരുന്ന ചൂഷണങ്ങൾ വലിയ രീതിയിൽ  തടയാൻ  ഇത് കൊണ്ടു കഴിയുമെന്നാണ് ഫെഫ്‌ക കരുതുന്നത്‌.
First published: July 3, 2020, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading