• HOME
 • »
 • NEWS
 • »
 • film
 • »
 • Exclusive | 'ഒരു സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കില്ല; സിനിമ വിജയിക്കുന്നതിന്‍റെ കാരണം ഞാനല്ല'; ദുല്‍ഖര്‍ സല്‍മാൻ

Exclusive | 'ഒരു സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കില്ല; സിനിമ വിജയിക്കുന്നതിന്‍റെ കാരണം ഞാനല്ല'; ദുല്‍ഖര്‍ സല്‍മാൻ

സിനിമാ മേഖലയില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പ്രകടനങ്ങള്‍ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ച സമയത്തെ കുറിച്ച് ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

 • Last Updated :
 • Share this:
  മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ (dulquer salmaan) വീണ്ടും ബോളിവുഡിലേക്ക് മടങ്ങിയെത്തി. 2019ല്‍ പുറത്തിറങ്ങിയ ദി സോയ ഫാക്ടറിന് ശേഷം  ചുപ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് (chup:revenge of the artist) എന്ന ചിത്രത്തിലൂടെയാണ് ഡിക്യു ബോളിവുഡിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ആര്‍ ബല്‍ക്കിയാണ് (r balki) സംവിധാനം ചെയ്തിരിക്കുന്നത്. സിനിമാ നിരൂപകരെ വേട്ടയാടുകയും റേറ്റിംഗ് ഉള്ള താരങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്. അന്തരിച്ച എഴുത്തുകാരനായ ഗുരു ദത്തിനും 1959-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ കാഗസ് കേ ഫൂലിനും ആദരം അര്‍പ്പിച്ചുകൊണ്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.

  സിനിമാ മേഖലയില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പ്രകടനങ്ങള്‍ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ച സമയത്തെ കുറിച്ച് ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ''സിനിമയിലേക്ക് കടന്നുവന്നപ്പോള്‍ ആരും തന്നെ കൂടുതല്‍ പ്രശംസിച്ചതായി ഓര്‍ക്കുന്നില്ല. എനിക്ക് ആത്മവിശ്വാസക്കുറവും നാണവും ഉണ്ടായിരുന്നു. അഭിനയം തുടങ്ങിയ സമയത്ത് ഞാന്‍ എപ്പോഴും പിന്തിരിഞ്ഞ് നില്‍ക്കുമായിരുന്നു. നിരൂപകര്‍ എന്നെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാകുകയും ചെയ്തു.

  എന്‍റെ അഭിനയ യാത്രയും ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങളും ആസ്വദിക്കുകയാണ്. കാലക്രമേണ ഞാന്‍ എന്റെ ഭയത്തെ മറികടക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ എന്നോട് തന്നെ അല്‍പ്പം ദയ കാണിക്കാന്‍ പഠിച്ച് തുടങ്ങി. അടുത്ത കാലത്തായി എനിക്ക് ലഭിക്കുന്ന വിലയിരുത്തലുകളില്‍ അത് പ്രതിഫലിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായെന്ന് '' ദുല്‍ഖര്‍ പറയുന്നു..

  തന്റെ പ്രകടനങ്ങളെക്കുറിച്ച് ക്രിയാത്മക വിമര്‍ശനങ്ങളാണ് 36-കാരനായ ദുല്‍ഖര്‍ ഇപ്പോള്‍ തേടുന്നത്. ഒരു നടനെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയാണ് അദ്ദേഹം അതിന് കാരണമായി പറയുന്നത്. '' ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അവര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അറിയാന്‍ എനിക്ക് ഇഷ്ടമാണ്. അത് എനിക്ക് പ്രിയപ്പെട്ടതാണ്. പലപ്പോഴും നമ്മുടെ ശ്രമങ്ങളും നമ്മള്‍ പോകാന്‍ ആഗ്രഹിക്കുന്ന ദിശയും ശ്രദ്ധിക്കപ്പെടാതെ പോകുന്നു, നമ്മള്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന്  അധികം നോക്കാതെ തന്നെ ആളുകള്‍ വളരെ വേഗത്തില്‍ മനസിലാക്കുന്നു. ചിലപ്പോള്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ചില തിരഞ്ഞെടുക്കലുകള്‍  നടത്തുന്നത് എന്നതിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരം ലഭിച്ചേക്കാം,'' ദുല്‍ഖര്‍ പറയുന്നു.

  Also Read:- Dulquer Salmaan| ഷാരൂഖ് ഖാനുമായി താരതമ്യം; അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് ദുൽഖർ സൽമാൻ

  ചില സമയങ്ങളില്‍, അവര്‍ കാര്യങ്ങള്‍ ശരിയായി വായിക്കുകയും അത് അവരുടെ അഭിപ്രായങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യാറുണ്ട്. ഞങ്ങളുടെ ജോലി അര്‍ത്ഥവത്താണെന്നും ഞങ്ങള്‍ ബുദ്ധിപരവും ശക്തവുമായ തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ടെന്ന് അവര്‍ക്ക് മനസ്സിലാകും. അവരുടെ വാക്കുകളെ താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ബാംഗ്ലൂര്‍ ഡേയ്സ് (2014), ഓ കാതല്‍ കണ്‍മണി (2015), കണ്ണും കണ്ണും കൊള്ളയടിത്താല്‍ (2020) തുടങ്ങിയ ചിത്രങ്ങളില്‍ അവിസ്മരണീയമായ പ്രകടനമാണ് ഡിക്യു കാഴ്ച വെച്ചത്. റൊമാന്റിക് കോമഡി ചിത്രമായ ഹേയ് സിനാമിക, ക്രൈം ത്രില്ലര്‍ ചിത്രമായ സല്യൂട്ട്, റൊമാന്റിക് ഡ്രാമ ചിത്രമായ സീതാ രാമം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്തത്. ഹേയ് സിനാമികയുടെ ബോക്സ് ഓഫീസ് പ്രകടനവും സീതാ രാമന്റെ തകര്‍പ്പന്‍ വിജയവും കൊണ്ട്, ആറ് മാസത്തിനുള്ളില്‍ ഡിക്യു ഉയരങ്ങളിലെത്തി.

  ചുപ്പിന്റെ റിലീസിന് മുമ്പുള്ള ഈ നേട്ടങ്ങള്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയാണ് ഡിക്യു നല്‍കിയത്. '' ഒരു സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കാറില്ല, ഞാന്‍ തൊട്ടതെല്ലാം പൊന്നായി മാറുകയാണെങ്കില്‍, വിജയത്തിന്റെ സ്രഷ്ടാവായി എനിക്ക് തോന്നും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. സിനിമയാണ് അവിടെ പ്രവര്‍ത്തിക്കുന്നത് അതിലെ ഉള്ളടക്കമാണ് വിജയത്തിനും പരാജയത്തിനും കാരണം. ഞാനല്ല. പ്രേക്ഷകര്‍ സിനിമയെ സ്‌നേഹിക്കുന്നതും സ്വീകരിക്കുന്നതും നിരസിക്കുന്നതിനും അതിന്റെ ഉള്ളടക്കം നോക്കിയാണ്. അത് എപ്പോഴും അങ്ങനെ തന്നെയാണ്, .

  '' ഒരു സിനിമയിലൂടെ എനിക്ക് മികച്ച കരിയര്‍ ലഭിക്കുമ്പോള്‍, ഉടന്‍ തന്നെ എനിക്ക് മറ്റൊരു പരാജയവും ഉണ്ടാകാറുണ്ട്. അതിനാല്‍ ഞാന്‍ ഒരിക്കലും വിജയത്തോടും പരാജയത്തോടും ചേര്‍ന്നു നില്‍ക്കുന്ന ഒരു ആളായിരുന്നില്ല. നിങ്ങള്‍ ഒരു സിനിമയ്ക്ക് വേണ്ടി വലിയ പരിശ്രമം നടത്തുകയും സിനിമ വിജയിക്കുകയും ചെയ്യുകയാണെങ്കില്‍, അത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. എന്റെ പ്രക്ഷേകരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹം മനസ്സിന് സന്തോഷം നല്‍കുന്നതാണ്, '' ദുല്‍ഖര്‍ പറഞ്ഞു.

  'തീയേറ്ററില്‍ വിജയിക്കാത്ത ചില സിനിമകള്‍ ചിലപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വിജയിക്കാറുണ്ട്. ഹേയ് സിനാമികയുടെ കാര്യത്തിലും സമാനമായ ഒരു കാര്യം സംഭവിച്ചു. പ്ലാറ്റ്‌ഫോമില്‍ സിനിമ കണ്ടതിന് ശേഷം ഒരു വിഭാഗം പ്രേക്ഷകര്‍ സിനിമയിലെ എന്റെ കഥാപാത്രത്തെയും പ്രകടനത്തെയും ഇഷ്ടപ്പെട്ടുവെന്നും ദുല്‍ഖര്‍ പറഞ്ഞു. അതിഥി റാവു ഹൈദാരിയും കാജല്‍ അഗര്‍വാളുമായിരുന്നു ഹേയ് സിനാമികയിലെ മറ്റ് അഭിനേതാക്കള്‍.

  തന്റെ ഒരു സിനിമ വലിയ ബ്ലോക്ക്ബസ്റ്റര്‍ ആണെങ്കില്‍ പോലും, ദൈവമേ ഞാനിത് ചെയ്തു, ഞാന്‍ ഇപ്പോള്‍ ഒരു സൂപ്പര്‍ സ്റ്റാറാണ് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തില്‍ എന്റെ അടുത്ത സിനിമകളുടെ ബജറ്റ് കൂട്ടുകയോ എന്റെ പ്രതിഫലം വര്‍ധിപ്പിക്കാനോ എനിക്ക് താല്‍പ്പര്യമില്ല. മാത്രമല്ല, വരാനിരിക്കുന്ന എന്റെ പ്രോജക്ടുകളുടെ ആമുഖ രംഗത്തില്‍ ഒരു സൂപ്പര്‍ ഹീറോ ടൈപ്പ് എന്‍ട്രി നല്‍കാന്‍ എന്റെ സംവിധായകരോടോ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടില്ലെന്നും ഡിക്യു വ്യക്തമാക്കി.

  ചുപ്പ് റിലീസ് ചെയ്യാന്‍ ഇനി ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ചിത്രത്തിന് ഒരു ഡാര്‍ക്ക് തീം ആയിരുന്നിട്ടും അതൊരു രസകരമായ യാത്രയായിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു. കൂടാതെ സിനിമാ സെറ്റില്‍ ശരിയായ ടോണ്‍ ഒരുക്കിയതിന് സംവിധായകന്‍ ബല്‍ക്കിയെയും ഡിക്യു പ്രശംസിച്ചു. '' ചുപ് പോലൊരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഓരോ ദിവസവും മുറിയിലേക്ക് പോകുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ വളരെയധികം ഭാരം ഉള്ളതായി അനുഭവപ്പെട്ടിരുന്നു. സിനിമ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സിനിമ കണ്ടുകഴിഞ്ഞാല്‍ പ്രേക്ഷകരോടൊപ്പം സിനിമ ഉണ്ടാകും. എന്നിരുന്നാലും, സെറ്റിന്റെ സ്വഭാവം വളരെ വ്യത്യസ്തമായിരുന്നു. ജീവിതത്തെ സ്‌നേഹിക്കാനും സന്തോഷകരവും വിനോദപ്രദമാക്കാനും ആഗ്രഹിക്കുന്ന വ്യക്തികളോടൊപ്പമാണ് ഞാന്‍ പ്രവര്‍ത്തിച്ചത്,'' ദുല്‍ഖര്‍ പറഞ്ഞു.

  സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി. പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍, സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുക. അമിത് ത്രിവേദി, സ്‌നേഹ ഖാന്‍വാള്‍ക്കര്‍, എസ് ഡി ബര്‍മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
  Published by:Arun krishna
  First published: