പ്രണവ് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ ആദ്യദിനം തന്നെ എത്തി സുചിത്ര മോഹന്‍ലാല്‍. സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, സമീര്‍ ഹംസ എന്നിവരും ഒപ്പമുണ്ടായിരുന്നു.
'സിനിമ ഒരുപാട് ഇഷ്ടമായി. പറയാന്‍ വാക്കുകളില്ല. ചില സ്ഥലത്തൊക്കെ പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അത് കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതല്‍ പറഞ്ഞാല്‍ ഇമോഷനലാകും'സുചിത്ര പറഞ്ഞു.
'തിയറ്ററില്‍ ഇരുന്ന് ഈ സിനിമ ഇപ്പോഴാണ് ആദ്യമായി കാണുന്നത്. രണ്ടര കൊല്ലമായി ഈ ചിത്രത്തിന്റെ പുറകിലായിരുന്നു. വീട്ടില്‍പോയി എനിക്കൊന്ന് പൊട്ടിക്കരയണം. ഈ ചിത്രം തിയറ്ററില്‍ പോയി കാണണം എന്നാണ് പറയാനുള്ളത്. ഒരുപാട് സിനിമകളും റിലീസ് മാറ്റിയപ്പോള്‍ ഈ ചിത്രം മാറ്റേണ്ട എന്നു തീരുമാനിച്ചത്. തിയറ്ററില്‍ ഒരുപടമെങ്കിലും കളിക്കണം എന്ന തീരുമാനത്തിലാണ്' വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Also Read-Hridayam Movie | ഹൃദയങ്ങള്‍ കീഴടക്കി 'ഹൃദയം'; നന്ദി അറിയിച്ച് വിനീത് ശ്രീനിവാസന്‍
'ഹൃദയം കൊണ്ടെടുത്ത ചിത്രമാണ് ഹൃദയം. അതില്‍ ബിസിനസ് ഇടകലര്‍ത്തിയിട്ടില്ല. സണ്‍ഡേ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ചിത്രത്തിന്റെ റിലീസ് മാറ്റാതിരുന്നത് ഈ സിനിമയുടെ നിര്‍മാതാവായ വിശാഖിന്റെ ധൈര്യത്തിലാണ്. അവന്‍ ഒരു തിയറ്റര്‍ ഉടമയാണ്. ഈ ചിത്രം ആളുകളിലേയ്ക്ക് എത്തണം'വിനീത് കൂട്ടിച്ചേര്‍ത്തു.
നായകന്റെ 17 വയസ്സുമുതൽ 30 കളിലെ ജീവിതം വരെ പറയുന്ന ചിത്രമാണ് 'ഹൃദയം'. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികാ നായകന്മാർ.
വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hridayam movie, Pranav Mohanlal, Suchithra Mohanlal, Vineeth Sreenivasan