കൊച്ചി: ചലച്ചിത്രകാരൻ പി.പത്മരാജന്റെ പേരിലുള്ള പുരസ്കാരം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയ്ക്ക്. ഛായാഗ്രാഹകന്‍ സണ്ണി ജോസഫും നിരൂപകന് വിജയകൃഷ്ണനും സംവിധായകന് സജിന്‍ ബാബുവും ഉള്‍പ്പെട്ട ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. ഇ സന്തോഷ് കുമാര്‍ എഴുതിയ നാരകങ്ങളുടെ ഉപമയാണ് മികച്ച ചെറുകഥ.
മികച്ച നടന്, മികച്ച നവാഗത സംവിധായകന്, ജനപ്രിയ സിനിമ, തിരക്കഥ എന്നിങ്ങനെ നാല് സംസ്ഥാന അവാര്‍ഡുകളും സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ജി അരവിന്ദന് പുരസ്കാരവും, മോഹന്‍ രാഘവന് പുരസ്കാരവും സുഡാനി ഫ്രം നൈജിരിയ നേടിയിരുന്നു.
മലപ്പുറത്ത് ഫുട്ബോള്‍ കളിക്കാനെത്തുന്ന നൈജീരിയന്‍ സ്വദേശി സാമുവലിന്റെയും ഫുട്ബോള്‍ ക്ലബ്ബ് മാനേജര്‍ മജീദിന്റെയും സൗഹൃദമാണ് സിനിമയുടെ പ്രമേയം. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് ഹാപ്പി ഹവേഴ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.