പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി 'ഹലാല്‍ ലൗ സ്റ്റോറി' ടീം. സിനിമയുടെ പിന്നണി പ്രവർത്തകർ പോരാട്ട ഗാനമാലപിച്ചാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം അവസാനിപ്പിച്ചത് പോരാട്ട ഗാനമാലപിച്ചാണ്. മലപ്പുറം വാഴക്കാടായിരുന്നു പ്രതിഷേധം.
സിനിമയുടെ സംവിധായകൻ സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തിൽ മുഹ്സിൻ പരാരി, ആഷിക് അബു, ഷഹബാസ് അമൻ, ഗ്രേസ് ആൻറണി തുടങ്ങിയവർ പ്ലക്കാർഡുകളുമേന്തിയാണ് പൗരത്വ ഭേദഗതി നിയമത്തോട് പ്രതിഷേധം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് പ്രതിഷേധ ഗാനസദസ് ഒരുക്കിയത്.
Also Read- മമ്മൂട്ടി മുതൽ അനശ്വര രാജൻ വരെ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സെലിബ്രിറ്റികൾ
പപ്പായ ഫിലിംസിന്റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാൽ ലൗ സ്റ്റോറി. ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. അജയ് മേനോൻ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനും ചേർന്ന് സംഗീതമൊരുക്കിരിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രെയ്സ് ആന്റണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അണിനിരക്കുന്നത്.
നേരത്തെ പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയായിരുന്നു ഇവരുടെ പിന്മാറ്റം. 66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡാണ് 'സുഡാനി ഫ്രം നൈജീരിയ'ക്ക് ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CAA, CAA protest, Halal Love Story movie, Mangalore, National Register of Citizens (NRC), Nationwide NRC, NRC in Assam, Zakariya Mohammed