ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന യുവനടനാണ് ദേവ് മോഹൻ. 'സൂഫിയും സുജാതയും' ചിത്രത്തിലെ 'സൂഫി'യെ തന്മയത്വത്തോടെ അവതരിപ്പിച്ചാണ് ദേവ് മോഹൻ ശ്രദ്ധ നേടിയത്. കോർപ്പറേറ്റ് മേഖലയിൽ നിന്നും മോഡലിംഗിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തിയ താരമാണ് ദേവ് മോഹൻ.
നീണ്ട് മെലിഞ്ഞ യുവാവായ സൂഫിയിലേക്ക് ദേവ് മോഹനെ മാറ്റിയെടുത്തത് ഒരു നല്ല മേക്കോവറിലൂടെയാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മേക്കോവർ വീഡിയോയുമായി ദേവ് മോഹൻ എത്തുന്നു.
മലയാള സിനിമയിൽ ആദ്യമായി ഡിജിറ്റൽ റിലീസിനെത്തിയ മലയാള താര ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.