കൊച്ചി: ആമസോണ്‍ പ്രൈമില്‍ വെള്ളിയാഴ്ച അര്‍ധരാത്രി റിലീസ് ചെയ്ത ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് വ്യാജൻ പ്രചരിക്കുന്നത്.

ഓൺലൈനായി ഇന്നലെ 12 മണിക്ക് സിനിമ റിലീസ് ചെയ്തത്‌. ഓൺലൈനായി റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാണ് സൂഫിയും സുജാതയും. ജയസൂര്യയാണ് നായകൻ. വിജയ് ബാബുവാണ് നിർമ്മാതാവ്. കരി എന്ന സിനിമയ്ക്കുശേഷം നരണിപ്പുഴ ഷാനവാസ് ആണ് സൂഫിയും സുജാതയും സംവിധാനം ചെയ്തത്. ജയസൂര്യ, അതിഥി റാവു തുടങ്ങിയവരാണ് മുഖ്യവേഷങ്ങളില്‍.
TRENDING: 5 കിലോമീറ്റർ യാത്ര ചെയ്യാൻ 8 രൂപയ്ക്കു പകരം 10 രൂപ; ബസ് നിരക്ക് വർധന ഇന്നു മുതൽ [NEWS]കോവി‍ഡ് സുരക്ഷാ നിർദേശങ്ങളുടെ ലംഘനം: ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട് യുഎഇ
[PHOTO]
ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി? [NEWS]
സിനിമ ഓണ്‍ലൈനായി  റിലീസ് ചെയ്യുന്നതിനെതിരെ വൻപ്രതിഷേധമുയർന്നിരുന്നു. ഓൺലൈൻ റിലീസ് തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുമെന്നായിരുന്നു വിമർശനം. എന്നാൽ നിലവിലെ സാഹചര്യം തിയേറ്റർ ഉടമകൾ മനസിലാക്കുമെന്ന് കരുതുകയാണെന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.