നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sujatha Mohan birthday | അന്ന് റോസ് സാരി ചുറ്റി വന്ന സുജു; സുജാതയെ ആദ്യം കണ്ട ഓർമ്മയും പിറന്നാൾ സമ്മാനവുമായി എം.ജി. ശ്രീകുമാർ

  Sujatha Mohan birthday | അന്ന് റോസ് സാരി ചുറ്റി വന്ന സുജു; സുജാതയെ ആദ്യം കണ്ട ഓർമ്മയും പിറന്നാൾ സമ്മാനവുമായി എം.ജി. ശ്രീകുമാർ

  MG Sreekumar wishes Sujatha Mohan on her birthday | സുജാത മോഹന്റെ പിറന്നാൾ ദിനത്തിൽ ആദ്യ കൂടിക്കാഴ്ചയുടെ ഓർമ്മയും സംഗീതം കൊണ്ടൊരു സമ്മാനവുമായി എം.ജി. ശ്രീകുമാർ

  സുജാത മോഹൻ

  സുജാത മോഹൻ

  • Share this:
   ഗാനഗന്ധർവൻ കെ.ജെ യേശുദാസിനൊപ്പം ഫ്രോക്ക് ധരിച്ച്‌ വേദികളിൽ പാടിയിരുന്ന ബേബി സുജാത. 1975ൽ അർജുനൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ 'ടൂറിസ്റ് ബംഗ്ലാവ്' എന്ന സിനിമയിലെ 'കണ്ണെഴുതി പൊട്ടുതൊട്ട്...' എന്ന ഗാനത്തിലൂടെ പിന്നണി ഗായികയായപ്പോൾ സുജാത കേവലം ആറാം ക്ലാസ് വിദ്യാർത്ഥിനി മാത്രമായിരുന്നു.

   ഇതിനു തൊട്ടുപിന്നാലെ തന്നെ 'കാമം, ക്രോധം, മോഹം' സിനിമയിക്ക് വേണ്ടി ശ്യാമിന്റെ സംഗീത സംവിധാനത്തിലും, സലിൽ ചൗധരിയുടെ സംഗീതത്തിൽ 'അപരാധിയിലും' സുജാത പാടി. സിനിമയ്ക്ക് പുറത്ത് എം.ജി. രാധാകൃഷ്ണന്റെ ഗാനങ്ങളിൽ സുജാതയുടെ ശബ്ദം മുഴങ്ങി. 'ഓടക്കുഴൽ വിളി...' എന്ന ഗാനം കാലാതീതമായ ഹിറ്റ്‌ ഗാനമായി.

   ആറാം ക്ലാസുകാരിയായി വന്ന ആ പെൺകുട്ടി, കരിയറിന്റെ രണ്ടാം വർഷം, തമിഴകത്തെ ഗായികയായി. തുടക്കം തന്നെ സംഗീത വിസ്മയം ഇളയരാജയുടെ ഗാനത്തിലൂടെ ആരംഭിച്ചു. കവികുയിൽ എന്ന സിനിമയ്ക്ക് വേണ്ടി 'കാതൽ ഓവിയം കണ്ടേൻ...' എന്ന ഗാനമാലപിച്ചു. പക്ഷെ ഇത് തിയേറ്ററുകളിൽ എത്തിയില്ല.

   അങ്ങനെയങ്ങനെ പതിറ്റാണ്ടുകൾ നീണ്ട എണ്ണംപറഞ്ഞ ഗാനങ്ങൾ പാടിയ സുജാതയ്ക്ക് ഇന്ന് 57-ാം പിറന്നാൾ. ഈ പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ട 'സുജു'വിന് സംഗീതം കൊണ്ടൊരു പിറന്നാൾ സമ്മാനവുമായി വരികയാണ് ഗായകനും സഹപ്രവർത്തകനായ എം.ജി. ശ്രീകുമാർ.

   കടത്തനാടൻ അമ്പാടിയുടെ സമയത്ത് റോസ് സാരി അണിഞ്ഞ് നിന്ന പെൺകുട്ടിയെ ആദ്യമായി പരിചയപ്പെട്ടത് ശ്രീകുമാർ ഇന്നും ഓർക്കുന്നു.  ഭാര്യയും അമ്മയുമായ ശേഷം സുജാത ആദ്യമായി പാടിയതും ശ്രീകുമാറിനൊപ്പം തന്നെ. 'നാളെ അന്തിമയങ്ങുമ്പോൾ... എന്ന ഗാനം എം.ജി. ശ്രീകുമാറിനൊപ്പം പാടിയത് സുജാതയാണ്.

   പിന്നെ അനവധി ഗാനങ്ങൾ ഇരുവരും ചേർന്ന് ആലപിക്കുകയുണ്ടായി. ആ സംഗീത സപര്യ അടുത്ത തലമുറയിലേക്കും കൂടി കൈമാറിയതിന്റെ സന്തോഷവും എം.ജി. ശ്രീകുമാറിന്റെ വാക്കുകളിൽ പ്രകടം. അദ്ദേഹം സംഗീത സംവിധായകനായപ്പോൾ, 'മാവിൻ ചോട്ടിലെ...' എന്ന് തുടങ്ങുന്ന ഗൃഹാതുരത്വം തുളുമ്പുന്ന ഗാനം പാടിയത് സുജാതയുടെ മകൾ ശ്വേതാ മോഹനാണ്. സിനിമയിൽ നസ്രിയ അവതരിപ്പിച്ച ഈ ഗാനത്തിന് ഒട്ടേറെ ആരാധകരുണ്ട്.

   എല്ലാവരും പാടുന്ന സംഗീത കുടുംബത്തിൽ ജനിച്ച സുജാതയ്ക്ക് ആയുരാരോഗ്യവും സമ്പത്സമൃദ്ധിയും നേർന്ന് തങ്ങൾ ആദ്യമായി ഒന്നിച്ചു പാടിയ ആ ഗാനം പാടുകയാണ് എം.ജി. ശ്രീകുമാർ. ഒപ്പം സുജാത പാടിയ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ആരാധകർ ഒരുക്കിയ സംഗീത സമ്മാനവും എം.ജി. ശ്രീകുമാർ സമർപ്പിക്കുന്നു.   Summary: Singer Sujatha Mohan celebrates her 57th birthday today. The songstress made her playback debut in sixth standard. Later, she went on to become an accomplished singer across South. Singer/musician MG Sreekumar offers her a musical tribute on her birthday
   Published by:user_57
   First published:
   )}