• HOME
  • »
  • NEWS
  • »
  • film
  • »
  • SUNDEEP KISHAN AND VIJAY SETHUPATHI IN PAN INDIAN ACTION DRAMA MICHAEL

തെലുങ്ക് നടൻ സന്ദീപ് കിഷനൊപ്പം വിജയ് സേതുപതി; പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലർ 'മൈക്കിൾ' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Sundeep Kishan and Vijay Sethupathi in pan-Indian action drama Michael | തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ പാന്‍ ഇന്ത്യ ചിത്രം രഞ്ജിത് ജയക്കോടിയാണ് സംവിധാനം ചെയ്യുന്നത്

സന്ദീപ് കിഷൻ, വിജയ് സേതുപതി

സന്ദീപ് കിഷൻ, വിജയ് സേതുപതി

  • Share this:
    ഹൈദരാബാദ്: തെലുങ്ക് യുവതാരം സന്ദീപ് കിഷനും വിജയ് സേതുപതിയും ഒരുമിക്കുന്ന 'മൈക്കിള്‍' എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്കിലെ മികച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍.എല്‍.പിയും കരണ്‍ സി. പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    നിര്‍മ്മാതാവ് സുനില്‍ നാരംഗിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മൈക്കിള്‍ എന്ന ടൈറ്റില്‍ റോളിലാണ് സന്ദീപ് കിഷന്‍ ചിത്രത്തില്‍ എത്തുന്നത്.

    ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ പാന്‍ ഇന്ത്യ ചിത്രം രഞ്ജിത് ജയക്കോടിയാണ് സംവിധാനം ചെയ്യുന്നത്.

    ഭരത് ചൗധരിയുടെയും പുസ്‌കൂര്‍ റാം മോഹന്‍ റാവുവിന്റെയും സംയുക്ത നിര്‍മ്മാണ സംരംഭമാണ് മൈക്കിള്‍. നാരായണ്‍ ദാസ് കെ നാരങ്ങാണ് ചിത്രം അവതരിപ്പിക്കുന്നത്.

    ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പിന്നീട് വെളിപ്പെടുത്തും. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.



    Also read: ആഗ്രഹിച്ച് ചെയ്ത ദൃശ്യാവിഷ്‌കാരം; 'നറുമുഗയെ'യുമായി നടി അനുശ്രീ

    ഇരുവർ സിനിമയിൽ മധുബാലയുടെ നൃത്തചുവടുകൾക്കൊപ്പം മോഹൻലാലും ചേർന്ന നറുമുഗയെ എന്ന ഗാനത്തിന് ദൃശ്യാവിഷ്ക്കാരവുമായി നടി അനുശ്രീ. നൃത്തം ചെയ്യുകയോ, നൃത്ത ശിൽപ്പം ഒരുക്കുകയോ ചെയ്യാതെ തന്റേതായ ശൈലിയിൽ ഒരു ദൃശ്യാവിഷ്‌കാരം നടത്തുകയാണ് അനുശ്രീ ചെയ്തിട്ടുള്ളത്. എ.ആർ. റഹ്മാന്റെ ഈണത്തിന് ഉണ്ണികൃഷ്ണൻ, ബോംബെ ജയശ്രീ എന്നിവർ ചേർന്ന് ആലപിച്ച ഗാനമാണിത്. മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ഇരുവർ.

    സർവ്വാഭരണ വിഭൂഷിതയായി, ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നിലാണ് അനുശ്രീ തന്റെ നറുമുഗയെ അവതരിപ്പിച്ചത്.

    തന്റെ ദൃശ്യാവിഷ്ക്കാരത്തെക്കുറിച്ച് അനുശ്രീ ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുന്നു.

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട് ആണിത്... എന്റെ ഒരു ആഗ്രഹത്തിന് ഞാൻ ചെയ്ത ഒരു സോങ്... എല്ലാവരും ഇത് സ്വീകരിക്കണം... ഇതൊരു ഡാൻസ് അല്ലെങ്കിൽ ഡാൻസ് കവർ അങ്ങനെ ഒന്നും അല്ല.. ഇഷ്ടപെട്ട ഒരു സോങ് വിഷ്വലൈസ് ചെയ്തതിൽ ഒരു ഭാഗമായി, അത്രേ ഉള്ളൂ ...
     Summary: Sundeep Kishan and Vijay Sethupathi to join hands for a pan-Indian thriller Michael. Title poster of the film has just been released
    Published by:user_57
    First published:
    )}