സണ്ണി ലിയോണിയുടെ (Sunny Leone
) വിചിത്രവും തമാശ നിറഞ്ഞതുമായ സ്വഭാവത്തിന് ഒട്ടേറെ ആരാധകരുണ്ട്. തന്റെ നിഷ്കളങ്കമായ പെരുമാറ്റത്തിൽ അവർ ഒട്ടേറെപ്പേരെ ആകർഷിക്കുന്നു. അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ ഇത് സത്യമാണ് എന്ന് മനസിലാക്കാം. ജോലിത്തിരക്കുള്ള തിങ്കളാഴ്ച പലർക്കും രസകരമായ സമയമായിരിക്കില്ല. എന്നാൽ സണ്ണി ലിയോണിയുടെ കാര്യം അങ്ങനെയല്ല. അവർ വളരെ ഊർജ്ജസ്വലതയോടെ പുതിയ ആഴ്ച ആരംഭിച്ചിരിക്കുന്നു. എങ്ങനെ എന്നല്ലേ? ഭർത്താവ് ഡാനിയൽ വെബറിനൊപ്പം ബാസ്കറ്റ്ബോൾ കളിക്കുന്ന തിരക്കിലാണ് സണ്ണി.
കൂടാതെ, ഈ കളിക്കിടെ അവർ സാരി ധരിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയം. അതുമാത്രമല്ല, ബോളിവുഡിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന് പ്ലേ ചെയ്യുന്നുമുണ്ട്. 'കുച്ച് കുച്ച് ഹോതാ ഹേ...' എന്ന ചിത്രത്തിലെ യേ ലഡ്കാ ഹേ ദീവാനയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സണ്ണി ലിയോണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് നോക്കൂ:
ഈ സീസണിൽ സണ്ണി ലിയോൺ പലതരത്തിൽ തന്റെ സമയം ആസ്വദിക്കുകയാണ്. ഇത് ബാസ്കറ്റ്ബോൾ കളിക്കുന്നത് മാത്രമല്ല. നടി ഭർത്താവ് ഡാനിയൽ വെബറിനൊപ്പം അടുത്തിടെ മാലിദ്വീപിലായിരുന്നു. സണ്ണി കടൽത്തീരത്ത് നിന്നുള്ള നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വാസ്തവത്തിൽ, സണ്ണി ലിയോണി മാലിദ്വീപിലെ തന്റെ അവധിക്കാലത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറഞ്ഞു. മണൽ നിറഞ്ഞ കടൽത്തീരവും കടൽത്തീരത്തെ ചൂടുള്ള ദിവസങ്ങളും അവരുടെ ഹൃദയം കീഴടക്കി എന്നതിൽ സംശയമില്ല. പോസ്റ്റുകളിൽ നിന്ന് നമുക്കത് മനസിലാക്കാം. ഇവിടെ, സണ്ണി ഒരു പൂളിനരികെ അലസമായി പോസ് ചെയ്യുന്നു.
സണ്ണിയുടെ ഇൻസ്റ്റഗ്രാം പേജിൽ രസകരമായ ഉള്ളടക്കത്തിന് ഒരു കുറവുമില്ല. ഒരു ആരാധകന്റെ കയ്യിൽ തന്റെ പേര് മഷി കൊണ്ട് പതിച്ചിരിക്കുന്നത് കണ്ടപ്പോൾ അവർ പ്രതികരിച്ചിരുന്നു. അവർ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ആരാധകനോട് നന്ദി പറയുന്നതായി കാണാം. അടിക്കുറിപ്പിന് സണ്ണി അൽപ്പം നർമ്മ സ്പർശം നൽകി.
അവർ എഴുതി: "നിങ്ങൾ എന്നെ എന്നേക്കും സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഇപ്പോൾ നിങ്ങൾക്ക് മറ്റ് മാർഗമില്ല. നല്ലൊരു ഭാര്യയെ കണ്ടെത്താൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാവട്ടെ," സണ്ണി കുറിച്ചു.
Summary: Sunny Leone and husband Daniel Weber are seen playing basket ball in a new video. The actor had posted the video on her Instagram handleഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.