കേരളത്തിന് വിശപ്പടക്കാൻ സണ്ണിയുടെ വക 1200 കിലോ അരി
news18
Updated: August 24, 2018, 2:21 PM IST
news18
Updated: August 24, 2018, 2:21 PM IST
പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് ലോകത്തിന്റെ പല കോണിൽ നിന്നും സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. പണത്തിനു പുറമെ അവശ്യ സാധനങ്ങളായും സഹായം എത്തുന്നുണ്ട്. പ്രളയ ദുരിതത്തിൽപ്പെട്ട് കഴിയുന്ന കേരള ജനതയ്ക്ക് വീണ്ടും സഹായവുമായി ബോളിവുഡ് താരം സണ്ണി ലിയോൺ. ഇത്തവണ സണ്ണി കേരളത്തിന്റെ വിശപ്പടക്കാനാണ് ശ്രമിക്കുന്നത്.
സണ്ണിയും ഭർത്താവ് ഡാനിയേൽ വെബ്ബറും ചേർന്ന് കേരളത്തിലേക്ക് 1200 കിലോ അരിയും പരിപ്പും നൽകിയിരിക്കുകയാണ്. ഇതിന്റെ ചിത്രം സഹിതം സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കുറച്ചു പേർക്കെങ്കിലും ഭക്ഷണം നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വളരെ ചെറുതാണെന്ന് എനിക്ക് അറിയാം. കേരളത്തിന് ഇനിയും സഹായം നൽകാൻ ആഗ്രഹിക്കുന്നു. വലിയ സംരംഭത്തിലെ ചെറിയൊരു ഭാഗം മാത്രമാണിത്. കേരളത്തെ സഹായിക്കാനായി ജുഹുവിൽ പരിപാടി സംഘടിപ്പിച്ചവർക്ക് നന്ദി. നിങ്ങൾ അദ്ഭുതപ്പെടുത്തിയിരിക്കുന്നു- സണ്ണി ഇന്‍സ്റ്റഗ്രാമിൽ കുറിക്കുന്നു.
നേരത്തെ സണ്ണി ലിയോൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന നൽകിയിരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം സണ്ണി സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പണം നൽകിയിട്ടുണ്ടെന്നും തുക എത്രയാണെന്ന് പറയുന്നില്ലെന്നും അത് അവരുടെ സ്വകാര്യതയാണെന്നും സണ്ണിയുടെ ഓഫീസ് പ്രതികരിച്ചിരുന്നു.

Loading...
Loading...