• HOME
  • »
  • NEWS
  • »
  • film
  • »
  • Sunny Leone | വഞ്ചനാകേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സണ്ണി ലിയോണിയും ഭർത്താവും കേരളാ ഹൈക്കോടതിയിൽ

Sunny Leone | വഞ്ചനാകേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സണ്ണി ലിയോണിയും ഭർത്താവും കേരളാ ഹൈക്കോടതിയിൽ

കേരളത്തിലും ബഹറിനിലും ഷോ നടത്താമെന്ന് സമ്മതിച്ച് ലക്ഷങ്ങൾ തട്ടിയെന്നാരോപിച്ച് നടിക്കെതിരെ പെരുമ്പാവൂർ സ്വദേശിയായ ഇവന്റ് മാനേജർ കേസ് നൽകിയിരുന്നു

സണ്ണി ലിയോണി

സണ്ണി ലിയോണി

  • Share this:
വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി സണ്ണി ലിയോണിയും (Sunny Leone) ഭർത്താവ് ഡാനിയൽ വെബെറും ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനിയും ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഇവരുടെ അറസ്റ്റ് ഹൈക്കോടതി തടത്തിരുന്നു. തുടർന്നാണ് കേസ് റദ്ദാക്കാൻ ഹർജി നൽകിയത്. കേരളത്തിലും ബഹറിനിലും ഷോ നടത്താമെന്ന് സമ്മതിച്ച് 29 ലക്ഷം തട്ടിയെന്നാരോപിച്ച് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.

ലക്ഷങ്ങൾ പ്രതിഫലം കൈപ്പറ്റിയ സണ്ണി കൊച്ചിയിൽ നടന്ന വാലന്റൈൻസ് ഡേ പരിപാടിയിൽ പങ്കെടുത്തില്ല എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പരാതിയെ തുടർന്ന് നടിക്കെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് പോലീസിൽ പരാതി നൽകിയിരുന്നു.

2021ൽ പൂവാർ റിസോർട്ടിൽ എത്തിയ നടിയെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

“ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടിക്കെതിരെ ഐപിസി സെക്ഷൻ 420 പ്രകാരം വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്" എന്ന് അന്നുവന്ന റിപ്പോർട്ടിൽ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

പലതവണ മാറ്റിവെക്കേണ്ടി വന്നെങ്കിലും, ഒടുവിൽ കൊച്ചിക്കടുത്ത് അങ്കമാലിയിൽ അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് പരിപാടി നടത്താനാണ് തീരുമാനിച്ചത്.

പരിപാടി പലതവണ സംഘാടകർ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ഇത് തന്റെ അസൗകര്യം കൊണ്ടല്ലെന്നും ബാക്കിയുള്ള 12 ലക്ഷം രൂപ ഇപ്പോഴും തനിക്ക് നൽകാനുണ്ടെന്നും ആയിരുന്നു അന്ന് സണ്ണി എടുത്ത നിലപാട്.

പിന്നീട് തട്ടിപ്പ് കേസിൽ മുൻകൂർ നോട്ടീസ് നൽകാതെ നടിയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് സണ്ണി ലിയോണിക്ക് അനുകൂലമായി കേരള ഹൈക്കോടതി വിധി വന്നിരുന്നു. അതേസമയം, സംസ്ഥാന ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാൻ കോടതി അനുമതി നൽകി.

പെരുമ്പാവൂർ സ്വദേശിയായ ഇവന്റ് മാനേജർ നൽകിയ കേസിൽ മുൻകൂർ ജാമ്യം തേടി സണ്ണി സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു വിധി.

തങ്ങൾ നിരപരാധികളാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും തങ്ങൾക്കെതിരെ ഒരു തരത്തിലുള്ള ക്രിമിനൽ കുറ്റവും ആരോപിക്കാനാവില്ലെന്നും ഹർജിക്കാരായ സണ്ണി ലിയോണിക്കൊപ്പം ഭർത്താവ് ഡാനിയൽ വെബറും മറ്റൊരു വ്യക്തിയും വാദിച്ചു.

അവർ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും, വസ്തുതകളും സാഹചര്യങ്ങളും അവരെ അറിയിക്കുകയും, തങ്ങളും പരാതിക്കാരനും തമ്മിൽ നടന്ന ഇടപാടുകൾ തെളിയിക്കുന്ന രേഖകൾ കൈമാറിയതായും സണ്ണി അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Summary: Actor Sunny Leone and her husband Daniel Weber knock on the doors of the Kerala Highcourt to request the dismissal of a case brought against them for cheating. A Malayali event manager filed the lawsuit, accusing the actor of taking Rs 29 lakhs in advance and failing to show up for a Kochi-based Valentine's Day special event
Published by:user_57
First published: