HOME » NEWS » Film » SUNNY LEONE DAUGHTER CANT CONTAIN THE EXCITEMENT OF SEEING HER DAD DANIEL WEBER

Nisha Weber | അച്ഛനെയാണെനിക്കിഷ്‌ടം; ഡാനിയേലിനെ കണ്ട സന്തോഷത്തിൽ ഓടി വന്ന് കെട്ടിപ്പിടിച്ച് സണ്ണി ലിയോണിയുടെ മകൾ നിഷ

Sunny Leone's daughter can't contain the excitement of seeing her dad Daniel Weber | അച്ഛനെ കണ്ട സന്തോഷം അടക്കാനാവാതെ സണ്ണി ലിയോണി-ഡാനിയേൽ വെബർ ദമ്പതിമാരുടെ മകൾ നിഷ

News18 Malayalam | news18-malayalam
Updated: February 26, 2021, 7:42 AM IST
Nisha Weber | അച്ഛനെയാണെനിക്കിഷ്‌ടം; ഡാനിയേലിനെ കണ്ട സന്തോഷത്തിൽ ഓടി വന്ന് കെട്ടിപ്പിടിച്ച് സണ്ണി ലിയോണിയുടെ മകൾ നിഷ
വീഡിയോ ദൃശ്യം
  • Share this:
മൂന്നു മക്കളാണ് നടി സണ്ണി ലിയോണിക്കും ഭർത്താവ് ഡാനിയേൽ വെബറിനുമുള്ളത്. മൂത്ത മകൾ നിഷ വെബർ, പിന്നെയുള്ളത് രണ്ട് ആൺമക്കൾ; ഇരട്ടകളായ അഷറും നോവയും. കുഞ്ഞുങ്ങൾ കഴിഞ്ഞിട്ടേ സണ്ണിയുടെ ലോകത്തു മറ്റേതിനും പ്രസക്തിയുള്ളൂ എന്ന് തോന്നും അവരുടെ പല പോസ്റ്റുകളും കണ്ടാൽ.

കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ സണ്ണി ഏറെ വ്യാകുലപ്പെട്ടതും മക്കളുടെ കാര്യം ആലോചിച്ചാണ്. മൂന്നു കൊച്ചു കുഞ്ഞുങ്ങൾ സുരക്ഷിതരാവണം എന്ന് നിർബന്ധമുണ്ടായ സണ്ണി കുടുംബ സമേതം മുംബൈയിൽ നിന്നും ലോസ് ആഞ്ജലസിലെ വീട്ടിലേക്ക് താമസം മാറി.

കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു അത്. ശേഷം സിനിമാ തിരക്കുകൾ തുടങ്ങിയപ്പോൾ മാത്രമാണ് മാസങ്ങൾ നീണ്ട താമസം ഉപേക്ഷിച്ച് സണ്ണി നാട്ടിലേക്കു മടങ്ങിയത്. പിന്നീട് ഷൂട്ടിംഗ് ദിനങ്ങൾ കൊണ്ട് സണ്ണി തിരക്കിലായി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സണ്ണി കുടുംബത്തിന്റെ ഒരു വീഡിയോ ഏവരുടെയും ഹൃദയം കവരുകയാണ്. ഇതിൽ വെബർ കുടുംബത്തിന്റെ സ്നേഹവും കരുതലും എല്ലാം അടങ്ങിയിരിക്കുന്നു. അച്ഛൻ ഡാനിയേലിനെ കണ്ട സന്തോഷത്തിൽ ഓടി വന്ന് ആശ്ലേഷിക്കുന്ന കുഞ്ഞ് മകൾ നിഷയാണ് ഇതിലുള്ളത്.

വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണിയെയും മക്കളെയും സ്വീകരിക്കാൻ എത്തിയതാണ് ഡാനിയേൽ. എന്നാൽ നിഷയ്ക്ക് അച്ഛനെ കണ്ട സന്തോഷം അടക്കാനായില്ല. തൊട്ടുപിന്നാലെ തന്നെ രണ്ടാണ്മക്കളും കൂടിയുണ്ടായിരുന്നു. ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനി പോസ്റ്റ് ചെയ്ത വീഡിയോയാണിത്. (വീഡിയോ ചുവടെ)
ഒരു മാസത്തെ സന്ദർശനത്തിന് സണ്ണിയും ഭർത്താവും മക്കളും തിരുവനന്തപുരത്തുണ്ടായിരുന്നു. സ്പ്ലിറ്സ് വില്ല എന്ന പരിപാടിയുടെ ചിത്രീകരണത്തിനായാണ് സണ്ണി റിസോർട്ടിൽ താമസത്തിനെത്തിയത്.

സണ്ണി ലിയോണിക്കെതിരെ കേസ്

സണ്ണി ലിയോണിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. നടിയ്‌ക്കെതിരെ പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചനാ കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭര്‍ത്താവ് ഡാനിയൽ വെബര്‍, മാനേജര്‍ സണ്ണി രജനി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. എഫ്.ഐ.ആര്‍ പ്രകാരം വഞ്ചന, ചതി, പണാപഹരണം എന്നീ വകുപ്പുകളനുസരിച്ചുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി സംഘടിപ്പിയ്ക്കുന്ന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി നടി 39 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും പരിപാടിയില്‍ പങ്കെടുക്കാതെ വിശ്വാസ വഞ്ചന കാട്ടിയെന്നാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിയാസ് നല്‍കിയ പരാതിയില്‍ പറയുന്നത്. പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ വന്നതോടെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

പരാതിക്കാരനില്‍ നിന്നും സണ്ണി ലിയോണിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുക്കാന്‍ പര്യാപ്തമായ കുറ്റമാണ് നടിയില്‍ നിന്നും ഉണ്ടായിരിയ്ക്കുന്നതെന്ന് കണ്ടെത്തിയത്. കേസില്‍ സണ്ണിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.

Summary: A video appears where daughter of Sunny Leone, Nisha Weber, is seen embracing dad Daniel Weber out of excitement and happiness
Published by: user_57
First published: February 26, 2021, 7:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories