HOME » NEWS » Film » SUNNY LEONE GET A STUNNING GIFT FROM HUSBAND DANIEL ON 10TH WEDDING ANNIVERSARY

പത്താം വിവാഹ വാർഷികം; സണ്ണി ലിയോണിക്ക് ഭർത്താവ് നൽകിയ അമൂല്യ സമ്മാനം

വിവാഹ വാർഷികത്തിന് ഭർത്താവ് സമ്മാനിച്ച അമൂല്യ സമ്മാനം ആരാധകരെ കാണിച്ചിരിക്കുകയാണ് സണ്ണി ലിയോൺ.

News18 Malayalam | news18-malayalam
Updated: April 10, 2021, 2:42 PM IST
പത്താം വിവാഹ വാർഷികം; സണ്ണി ലിയോണിക്ക് ഭർത്താവ് നൽകിയ അമൂല്യ സമ്മാനം
Image:Instagram
  • Share this:
ഒന്നിച്ചുള്ള ജീവിതം ആരംഭിച്ച് പത്ത് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും. ഇന്നലെയായിരുന്നു ഇരുവരുടേയും പത്താം വിവാഹ വാർഷികം. വിവാഹ വാർഷികത്തിന് ഭർത്താവ് സമ്മാനിച്ച അമൂല്യ സമ്മാനം ആരാധകരെ കാണിച്ചിരിക്കുകയാണ് സണ്ണി ലിയോൺ.

കൂടെ മനോഹരമായ ഒരു കുറിപ്പും. കഴിഞ്ഞ ദിവസം ഭർത്താവിനൊപ്പമുള്ള ചിത്രവും സണ്ണി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. "ഞാൻ സ്നേഹിക്കുന്ന മനുഷ്യന് പത്താം വാർഷികം ആശംസിക്കുന്നു! മരിക്കുന്ന ദിവസം വരെഒരുമിച്ച് ഈ ജീവിതത്തിലൂടെ സഞ്ചരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു." എന്നായിരുന്നു സണ്ണിയുടെ കുറിപ്പ്. തന്റെ കരുത്തും നായകനും എല്ലാം ഭർത്താവാണെന്നും സണ്ണി പറയുന്നു.


പുതിയ വീഡിയോയിൽ ഭർത്താവിന്റെ വിവാഹ വാർഷിക സമ്മാനമാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ വജ്ര നെക്ലേസാണ് ഡാനിയൽ വെബ്ബർ പത്താം വിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് സമ്മാനിച്ചത്. തന്നെ വജ്രങ്ങളിൽ കുളിപ്പിച്ചതിന് നന്ദിയെന്നാണ് സണ്ണി വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.








View this post on Instagram






A post shared by Sunny Leone (@sunnyleone)





വിവാഹിതരായുള്ള പത്ത് വർഷവും ഒന്നിച്ചുള്ള പതിമൂന്ന് വർഷം ഒരു സ്വപ്നം പോലെയെന്ന് സണ്ണി പറയുന്നു. വീഡിയോ ഇതിനകം വൈറലാണ്.

കഴിഞ്ഞ ദിവസം മുംബൈയിൽ സണ്ണി ലിയോൺ വാങ്ങിയ വീടിനെ കുറിച്ചുള്ള വാർത്തയും ഏറെ ചർച്ചയായിരുന്നു. മുംബൈയിലെ ബാന്ദ്രയിലെ സണ്ണിയുടെ വീടിന്റെ വിലയാണ് ചർച്ചയായത്. 2021 മാർച്ച് 28നാണ് സണ്ണി ഫ്ലാറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് രേഖകൾ പറയുന്നു. അറ്റ്ലാന്റിസ് എന്ന കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലാണ് സണ്ണിയുടെ ആഡംബര ഫ്ലാറ്റ്.








View this post on Instagram






A post shared by Sunny Leone (@sunnyleone)





4,365 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള അപ്പാർട്മെന്റാണ്. ഇതിന്റെ വിലയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം സണ്ണി ചിലവിട്ടത് 48 ലക്ഷം രൂപയാണ്. 16 കോടി രൂപ നൽകിയാണ് സണ്ണി ഈ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഭർത്താവ് ഡാനിയേൽ വെബ്ബറിനും മക്കളായ നിഷ, നോഹ, അഷർ എന്നിവർക്കുമൊപ്പമാണ് സണ്ണിയുടെ താമസം.

സൈക്കോളജിക്കൽ ത്രില്ലർ ഷീറോ ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. ബുള്ളറ്റ് എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സണ്ണി ലിയോൺ ചിത്രം. കൂടാതെ അനാമിക എന്ന വെബ് സീരീസിലും സണ്ണി എത്തുന്നുണ്ട്.
Published by: Naseeba TC
First published: April 10, 2021, 2:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories