നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം, വിദേശവാസം അവസാനിപ്പിച്ച്, ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. വീണ്ടും ബോളിവുഡിൽ മടങ്ങിയെത്തിയതിന്റെ സന്തോഷം സണ്ണി ഒരു ചിത്രം പോസ്റ്റ് ചെയ്ത് പങ്കുവയ്ക്കുമ്പോൾ, സണ്ണിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ കാഴ്ചകളുമായി മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇവർ വിദേശത്തുള്ള താമസ സ്ഥലത്തേക്ക് സകുടുംബം താമസം മാറുകയായിരുന്നു. സണ്ണി, ഭർത്താവ് ഡാനിയൽ വെബർ, മക്കളായ നിഷ, അഷർ, നോവ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പോയവാരമാണ് സണ്ണി ലോസ് ഏഞ്ചലസിലെ താമസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയത്. ആറു മാസത്തിനു ശേഷം മുംബൈയിലേക്ക് തിരിച്ചെത്തിയ വിവരം അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തന്നെ ആരാധകരെ അറിയിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രമായി 41.4 ദശലക്ഷം ഫോളോവേഴ്സ് സണ്ണി ലിയോണിക്കുണ്ട്. (വീഡിയോ ചുവടെ)
View this post on Instagram
@sunnyleone is back at work and how!!💥💯♥️ #sunnyleone #backatwork #nottomiss #monday #manavmanglani
ആറു മാസത്തിനിടയിൽ നടന്ന ഉത്സവങ്ങളിൽ പലതും സണ്ണി ആഘോഷിച്ചത് വിദേശത്തുവെച്ച് തന്നെയാണ്. എല്ലാവരും കോവിഡ് പ്രതിസന്ധിയിൽ ജാഗ്രതയോടെ അടച്ച് പൂട്ടി ഇരിക്കുമ്പോൾ വിദേശത്തുള്ള തന്റെ തോട്ടത്തിലും കളി സ്ഥലങ്ങളിലും സണ്ണിയും കുഞ്ഞു മക്കളും സമയം ചിലവഴിച്ചു. വിദേശത്ത് താമസിക്കവെ കുടുംബവും കൂട്ടുകാരുമായുള്ള സന്തോഷ നിമിഷങ്ങൾ സണ്ണി സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
രക്ഷാബന്ധൻ, വിനായക ചതുർഥി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം ഹലോവീൻ ആഘോഷത്തോടു കൂടിയാണ് സണ്ണി നാട്ടിലേക്ക് മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sunny Leone, Sunny Leone actress, Sunny Leone bollywood actress