SHERO | സണ്ണി ലിയോണി ചിത്രം 'ഷീറോ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
SHERO | സണ്ണി ലിയോണി ചിത്രം 'ഷീറോ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷീറോ.
SHERO
Last Updated :
Share this:
സണ്ണി ലിയോണി ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അതിജീവനമാണ് എന്റെ പ്രതികാരം എന്ന അടിക്കുറിപ്പോടെ സണ്ണി ലിയോണി പോസ്റ്റര്‍ പങ്കുവെച്ചു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷീറോ.
ഇക്കിഗായ് മോഷന്‍ പിക്ച്ചേര്‍സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍ , രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സൈക്കോളജി ജോണറിലുള്ള ഷീറോയിലൂടെയാണ് ആദ്യമായി ഒരു സൗത്ത് ഇന്ത്യന്‍ ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സണ്ണി അഭിനയിക്കുന്നത്. വളരെയധികം അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രം സണ്ണി ലിയോണിന്റെ ആരാധകര്‍ക്ക് വേറിട്ട അനുഭവമായിരിക്കും. കൂടാതെ സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളും, പ്രഗത്ഭരായ ഒരുപിടി ടെക്നീഷ്യന്‍സും ഈ ചിത്രത്തിന്റെ ഭാഗമാകും.
ഛായാഗ്രഹണം - ഉദയ് സിങ്ങ് മോഹിത്, പശ്ചാത്തല സംഗീതം- രാഹുല്‍ രാജ്, എഡിറ്റിങ്ങ് - വി.സാജന് മേക്കപ്പ് - രഞ്ജിത് അമ്പാടി, കോസ്റ്റും - സ്റ്റഫി സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ എന്നിവരാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.