• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തെ കൈവിടാതെ സണ്ണിയും


Updated: August 21, 2018, 3:17 PM IST
കേരളത്തെ കൈവിടാതെ സണ്ണിയും

Updated: August 21, 2018, 3:17 PM IST
പ്രളയം വിഴുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി ബോളിവുഡ് താരം സണ്ണി ലിയോണും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആരാധകർക്ക് ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് സണ്ണിലിയോൺ.

കേരളത്തിന് സണ്ണി സഹായം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സണ്ണി അഞ്ച് കോടി രൂപ സംഭാവനയായി നൽകിയെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. എന്നാൽ എത്ര രൂപയാണ് നൽകിയതെന്ന് സണ്ണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സണ്ണി കേരളത്തിന് സഹായം ചെയ്തിട്ടുണ്ടെന്ന് അവരുടെ ഓഫീസ് അറിയിച്ചു. എന്നാൽ തുക പറയാൻ താത്പര്യമില്ലെന്നും അത് അവരുടെ സ്വകാര്യതയാണെന്നും ഓഫീസ് വ്യക്തമാക്കി.

കേരളത്തിൽ നിരവധി ആരാധകരാണ് സണ്ണി ലിയോണിനുള്ളത്. ഒരു കട ഉദ്ഘാടനത്തിനായി സണ്ണി കൊച്ചിയിലെത്തിയപ്പോൾ വൻ സ്വീകരണമായിരുന്നു അവർക്ക് ലഭിച്ചിരുന്നത്. മലയാള സിനിമയിൽ സണ്ണി അഭിനയിക്കാൻ പോകുന്നതായി വാർത്തകളുണ്ട്.
First published: August 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍