നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sunny Leone | സണ്ണിയുടെ കുപ്പായമൊന്ന് നേരെയാക്കാൻ പെടാപ്പാട്; വീഡിയോ പോസ്റ്റ് ചെയ്ത് സണ്ണി ലിയോണി

  Sunny Leone | സണ്ണിയുടെ കുപ്പായമൊന്ന് നേരെയാക്കാൻ പെടാപ്പാട്; വീഡിയോ പോസ്റ്റ് ചെയ്ത് സണ്ണി ലിയോണി

  സണ്ണിയുടെ ഉടുപ്പ് ശരിയായി ധരിപ്പിക്കാൻ മൂന്നുപേർ ചേർന്നുള്ള തത്രപ്പാടിന്റെ വീഡിയോയുമായി സണ്ണി ലിയോണി

  സണ്ണി ലിയോണി

  സണ്ണി ലിയോണി

  • Share this:
   ഓരോ അവസരങ്ങൾക്കും ചേരുന്ന വസ്ത്രം സ്വീകരിക്കുന്നയാളാണ് നടി സണ്ണി ലിയോണി. വസ്ത്രങ്ങൾ മാത്രമല്ല, അതിലേക്കാളേറെ കൂളിംഗ് ഗ്ലാസ്സുകളിൽ സണ്ണി ശ്രദ്ധ നൽകാറുണ്ട്. വ്യത്യസ്തമായ കൂളിംഗ് ഗ്ലാസ്സുകൾ ധരിച്ചുള്ള സണ്ണിയുടെ ചിത്രങ്ങൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുമുണ്ട്.

   പക്ഷെ വിശേഷാവസരങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങൾ വിചാരിക്കുംപോലെ അത്ര എളുപ്പമല്ല എന്ന് ഏറ്റവും പുതിയ വീഡിയോയിലൂടെ കാട്ടിത്തരികയാണ് സണ്ണി.

   സെലിബ്രിറ്റികൾ ധരിക്കുന്ന വസ്ത്രങ്ങൾ പലതും ആ രീതിയിൽ നെയ്തും തുന്നിയും എടുക്കാൻ തന്നെ ദിവസങ്ങളും മാസങ്ങളും വേണ്ടി വരും. അത്രയും പാടുപെട്ട് തയാറാക്കിയാലോ, വിചാരിക്കുന്ന പോലെ അത് ധരിക്കുന്നയാളിൽ പാകമാകാനും വേണം പ്രയത്നം. കൃത്യമായ അളവെടുത്ത് തുന്നിയ പല വസ്ത്രങ്ങളും അവസാന നിമിഷം താരങ്ങൾക്ക് പണി കൊടുത്തിട്ടുണ്ട്.

   കിം കർദാഷിയാൻ, പ്രിയങ്ക ചോപ്ര തുടങ്ങിയവർ ഇക്കാര്യങ്ങൾ മുൻപു തുറന്നു പറഞ്ഞിട്ടുണ്ട്. പ്രിയങ്കയ്ക്ക് യാത്രാ മദ്ധ്യേ കാറിലിരുന്നുകൊണ്ടാണ് സ്റ്റൈലിസ്റ് വസ്ത്രം ശരിയാക്കിയെടുക്കേണ്ടി വന്നത്. കിം കർദാഷിയാന് ഒരു സ്യൂട്ട് ധരിച്ചതിൽ പിന്നെ മണിക്കൂറുകളോളം വെള്ളംകുടിക്കാൻ പോലും സാധിച്ചിരുന്നില്ല.

   ഇപ്പോൾ സണ്ണിയും ഗൗൺ കൊണ്ടുള്ള മല്പിടുത്തതിന്റെ കഥയുമായി വരികയാണ്. വളരെ ഭംഗിയുള്ള മഞ്ഞ നിറമുള്ള ഗൗൺ ആണ് സണ്ണി അണിഞ്ഞിരിക്കുന്നത്. പക്ഷെ അവസാന നിമിഷമാണ് പൊല്ലാപ്പുകൾ തുടങ്ങിയത്.

   മൂന്നു പേർ ചേർന്ന് ഈ വസ്ത്രം പിറകിൽ നിന്നും കൃത്യമായി ഉറപ്പിക്കാൻ പെടാപ്പാടുപെടുന്നതാണ് വീഡിയോയിലുള്ളത്. (വീഡിയോ ചുവടെ)
   View this post on Instagram


   A post shared by Sunny Leone (@sunnyleone)


   'മധുരരാജ' സിനിമയിലെ ഐറ്റം നമ്പറിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സണ്ണി. ഇതിനു പുറമെ 'രംഗീല' എന്ന ചിത്രത്തിൽ സണ്ണി കഥാപാത്രമായി തന്നെ വരാൻ തയാറെടുത്തിരിന്നു. ഈ സിനിമ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.

   കോവിഡ് പ്രതിസന്ധിക്കിടെ സണ്ണി കേരളത്തിലുമെത്തി. ഒരു മാസത്തോളം സണ്ണി സകുടുംബം തിരുവനന്തപുരത്തെ റിസോർട്ടിൽ താമസിച്ചിരുന്നു. ഒരു ചാനൽ പരിപാടിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സണ്ണി ഇവിടെ വന്നത്. അതിന്‌ ശേഷം സണ്ണി മൂന്നാറിലാണെന്ന വിവരമാണ് പ്രേക്ഷകർക്ക് ലഭിച്ചത്. ലോക്ക്ഡൌൺ ആരംഭിച്ചതും ഭർത്താവും മക്കളുമായി സണ്ണി ഇവിടെ കഴിയുകയായിരുന്നു. ഇവിടെ വച്ച് മാതൃദിനം ആഘോഷിച്ച വിശേഷവും സണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു.

   തിരുവനന്തപുരത്തെ താമസത്തിനിടെ, പൂവാറിലൂടെയുള്ള സണ്ണിയുടെ യാത്രയ്ക്കിടെ ആർപ്പുവിളിച്ച മലയാളി യുവാക്കളെ കണ്ടെത്തി സണ്ണി നന്ദി അറിയിച്ചിരുന്നു.

   Summary: Sunny Leone has came up with a video where her team goes through a hard time fixing her unruly gown. 'Takes an army to make a gown look perfect,' she captioned it. Sunny and family had been to Kerala recently
   Published by:user_57
   First published: