കൊച്ചി: മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സണ്ണി ലിയോണി. ഫേസ്ബുക്കിലാണ് സണ്ണി ലിയോണി മമ്മൂട്ടിക്കും കേരളത്തിലെ തന്റെ ആരാധകർക്കും നന്ദി പറഞ്ഞത്.
സണ്ണി ലിയോണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
മമ്മൂട്ടിക്കും മധുരരാജയിലെ എന്റെ പ്രകടനം കണ്ട് അഭിനന്ദിച്ച എല്ലാ ആരാധകർക്കും നന്ദി.
വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുരരാജയിലെ ഗാനരംഗത്ത് ബോളിവുഡ് താരം സണ്ണി ലിയോണി അഭിനയിച്ചിരുന്നു. ചിത്രത്തിലെ സണ്ണിയുടെ ഗാനരംഗം ആവേശത്തോടെ ആയിരുന്നു ആരാധകർ ഏറ്റെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.