നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'സണ്ണി' ധാക്കാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്; സന്തോഷം പങ്കുവെച്ച് ജയസൂര്യ

  'സണ്ണി' ധാക്കാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്; സന്തോഷം പങ്കുവെച്ച് ജയസൂര്യ

  ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ സിനിമാ വിഭാഗത്തിലെ മത്സരത്തിനാണ് സണ്ണി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

  Image Facebook

  Image Facebook

  • Share this:
   ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം 'സണ്ണി' കഴിഞ്ഞ വ്യാഴാഴ്ചയാണ് റിലീസായത്. രഞ്ജിത് ശങ്കര്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തതിരിക്കുന്നത്. ഇപ്പോഴിതാ 'സണ്ണി' ധാക്കാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ജയസൂര്യ.

   രണ്ടാം തവണയാണ് സണ്ണിയെന്ന ചിത്രം ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സ്‌പെയിനില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും സണ്ണി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ധാക്കാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ സിനിമാ വിഭാഗത്തിലെ മത്സരത്തിനാണ് സണ്ണി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.


   ദുബൈയില്‍ നിന്ന് കൊറോണ സമയത്ത് നാട്ടിലെത്തിയ സണ്ണിയെന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ക്വാറന്റൈനില്‍ കഴിയുന്ന സണ്ണി മറ്റു മനുഷ്യരില്‍ നിന്ന് അകന്ന് കഴിയുമ്പോള്‍ എണ്ണമറ്റ വികാരങ്ങളും അസഹനീയമായ വേദനകളും അയാളിലൂടെ കടന്നുപോകുന്നു. ഈ ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ചില അപരിചിതരുമായുള്ള ഇടപെടലുകളിലൂടെ പ്രതീക്ഷയുടെ അപ്രതീക്ഷിത തിളക്കം അയാളുടെ ജീവിതത്തിലേക്കാണ് കടന്ന്ു വരുന്നതാണ് ചിത്രത്തിന്റെ ഔട്ട്ലൈന്‍.

   ജയസൂര്യയുടെ കരിയറിലെ നൂറാം ചിത്രവും രഞ്ജിത്ത് ശങ്കറിനൊപ്പമുള്ള ഏഴാമത്തെ ചിത്രവുമാണ് സണ്ണി. അഭിനേതാവ് ആയി ഒരാള്‍ മാത്രമാണ് സ്‌ക്രീനില്‍ എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

   ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍-ഫൈനല്‍ മിക്സ് സിനോയ് ജോസഫ്. ഇന്ത്യയുള്‍പ്പെടെ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം കാണാനാവും.
   Published by:Jayesh Krishnan
   First published: