നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രതിസന്ധികൾ മറികടന്ന് സിനിമാ ലോകം തിരിച്ചു വരുമ്പോൾ 'പടവെട്ട്‌' മുൻപന്തിയിൽ തന്നെയുണ്ടാവും: സണ്ണി വെയ്ൻ

  പ്രതിസന്ധികൾ മറികടന്ന് സിനിമാ ലോകം തിരിച്ചു വരുമ്പോൾ 'പടവെട്ട്‌' മുൻപന്തിയിൽ തന്നെയുണ്ടാവും: സണ്ണി വെയ്ൻ

  Sunny Wayne hopeful of Padavettu making a strong comeback after lockdown days | പടവെട്ടിനെക്കുറിച്ചുള്ള പ്രതീക്ഷയും വിശ്വാസവും പങ്കുവച്ച് നടനും നിർമ്മാതാവുമായ സണ്ണി വെയ്ൻ

  പടവെട്ടിൽ സണ്ണി വെയ്ൻ, നിവിൻ പോളി

  പടവെട്ടിൽ സണ്ണി വെയ്ൻ, നിവിൻ പോളി

  • Share this:
   സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം രണ്ടാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ, പ്രൊഡക്ഷൻ ഹൗസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിനെക്കുറിച്ചുള്ള പ്രതീക്ഷയും വിശ്വാസവും പങ്കുവച്ച് നടനും നിർമ്മാതാവുമായ സണ്ണി വെയ്ൻ.

   സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്ത ലിജു കൃഷ്ണയാണ് 'പടവെട്ട്' സംവിധാനം ചെയ്യുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് വൻ താര സാന്നിധ്യത്തിൽ കൊച്ചിയിലാണ് നാടകം അരങ്ങേറിയത്. തിയേറ്റർ സ്പേസിലും, ഭാഷയിലും നടത്തിയ ധീരമായ പരീക്ഷണങ്ങൾ കൊണ്ട് പ്രേക്ഷകരെയും, നിരൂപകരെയും ഒരു പോലെ ആകർഷിക്കാനായി എന്നതാണ് ഈ നാടകത്തിന്റെ വിജയം. നിരവധി ദേശീയ അന്തർദേശീയ നാടകോത്സവങ്ങളിൽ അംഗീകരിക്കപ്പെട്ട ഈ നാടകത്തിനു ശേഷം ഒരു ബിഗ് ബഡ്ജറ്റ് സിനിമയുമായി ഇവർ എത്തുന്നു.

   ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന 'പടവെട്ടിൽ' നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ.

   TRENDING:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു[NEWS]'നിയമ നടപടി സ്വീകരിക്കും'; മകനെതിരായ ലൈംഗികാരോപണത്തിൽ മാലാ പാർവതിക്ക് പറയാനുള്ളത് [NEWS]‍‍'പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച സഖാവ്'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി [NEWS]

   സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ ആദ്യ ചുവടുപ്പിനു ലഭിച്ച സ്വീകാര്യത വിലമതിക്കാനാവാത്തതാണെന്നും, നല്ല സിനിമക്കായുള്ള അന്വേഷണമാണ് 'പടവെട്ടിൽ' എത്തി നിൽക്കുന്നതെന്നും സണ്ണി വെയ്ൻ പറഞ്ഞു. വളരെ ശക്തവും ക്രിയാത്മകവുമായ ഒരു ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും സണ്ണി വെയ്ൻ പങ്കുവെച്ചു.

   'അരുവി' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി പടവെട്ടിനുണ്ട്. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നീ പേരുകൾക്കൊപ്പം സുപ്രധാന ഭാഗമായി മഞ്ജു വാര്യറുമുണ്ട്.

   ദീപക് ഡി. മേനോൻ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ആണ് കൈകാര്യം ചെയ്യുന്നത്. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുൺ കലാസംവിധാനവും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും, ജാവേദ് ചെമ്പ് നിർമ്മാണ നിയന്ത്രണവും നിർവഹിച്ചിരിക്കുന്നു. ബിബിൻ പോൾ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

   ലോകം നേരിട്ട് കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധികളെയെല്ലാം മറികടന്ന് സിനിമാലോകം തിരിച്ച് വരുമ്പോൾ, അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ പടവെട്ടും ഉണ്ടാകും.

   First published:
   )}