നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജിജോ ആന്റണിയുടെ 'അടിത്തട്ട്'; വിഡിയോ പങ്കുവെച്ച് സണ്ണി വെയ്ന്‍

  ജിജോ ആന്റണിയുടെ 'അടിത്തട്ട്'; വിഡിയോ പങ്കുവെച്ച് സണ്ണി വെയ്ന്‍

  സണ്ണിവെയിന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്

  Sunny wayne

  Sunny wayne

  • Share this:
   ജിജോ ആന്റണി സംവിധാനം ചെയ്യുന്ന 'അടിത്തട്ട്' സിനിമയുടെ വിഡിയോയുമായി സണ്ണിവെയ്ന്‍. നേരത്തെ സിനിമയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ 'അടിത്തട്ട്' എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സണ്ണി വെയ്ന്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സണ്ണി വെയ്ന്‍ നേരത്തെ അറിയിച്ചിരുന്നു.

   പൂര്‍ണ്ണമായി നടുക്കടലില്‍ ചിത്രീകരിച്ചരിക്കുന്ന ചിത്രമാണ് അടിത്തട്ട്. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരിസൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മികച്ച സാങ്കേതിക വിദ്യയോട് കൂടിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
   ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിരുന്നു. സണ്ണിവെയിന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


   ചായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും നിര്‍വഹിക്കുന്നു.ഗാനങ്ങള്‍ക്ക് സംഗീതം നെസ്സര്‍ അഹമ്മദാണ് നിര്‍വഹിക്കുന്നത്. എം കെ ഷെജിന്‍ ആലപ്പുഴയാണ് വാര്‍ത്താപ്രചരണം.
   Published by:Jayesh Krishnan
   First published:
   )}