നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Padavettu Movie| നിവിൻ പോളിയുടെ 'പടവെട്ട്'; ഡബ്ബിങ്ങിനിടെ രസകരമായ വീഡിയോ പങ്കുവെച്ച് സണ്ണി വെയ്ൻ

    Padavettu Movie| നിവിൻ പോളിയുടെ 'പടവെട്ട്'; ഡബ്ബിങ്ങിനിടെ രസകരമായ വീഡിയോ പങ്കുവെച്ച് സണ്ണി വെയ്ൻ

    പടവെട്ടിന്റെ ഡബ്ബിങ് പുരോഗമിക്കുന്ന വേളയിൽ രസകരമായ ഒരു വർക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ സണ്ണി വെയ്ൻ.

    News18 Malayalam

    News18 Malayalam

    • Share this:
      കൊച്ചി: സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനാകുന്ന ചിത്രമാണ് പടവെട്ട്. വരാനിരിക്കുന്ന മലയാള സിനിമകളിൽ ഏറെ പ്രതീക്ഷ നൽകുന്ന സിനിമയാണിത്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണം ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. കൊച്ചിയിൽ പടവെട്ടിന്റെ ഡബ്ബിങ് പുരോഗമിക്കുന്ന വേളയിൽ രസകരമായ ഒരു വർക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ സണ്ണി വെയ്ൻ.

      Also Read- Actress Meera Nandan| 'പ്രണയിച്ചു, പ്രണയത്തകർച്ചയും നേരിട്ടു': കുറിപ്പുമായി നടി മീര നന്ദൻ

      സാധാരണക്കാരായ ഒരു കൂട്ടം നാട്ടുകാർ തങ്ങളുടെ ഡബ്ബിങ് പൂർത്തീകരിച്ച ശേഷം സണ്ണി വെയ്‌നും നിവിൻ പോളിക്കും ആശംസകളും തങ്ങളുടെ സന്തോഷവും പങ്കുവെച്ചുകൊണ്ടുള്ളതാണ് ആ വീഡിയോ. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളോടൊപ്പം ഒരു നാട് മുഴുവൻ ഭഗവാക്കാകുന്നു എന്ന പ്രത്യേകതയുമുണ്ട്. സ്ഥിരപരിചിതമല്ലാത്ത സമീപനങ്ങളിലൂടെ ഒരു നാടിനെമൊത്തം സിനിമയോട് ചേർത്ത് നിർത്താനുള്ള ശ്രമമാണ് പടവെട്ട് എന്നാണ് സംവിധായകൻ ലിജു കൃഷ്ണ നേരത്തെ പറഞ്ഞിരിക്കുന്നത്. അടുത്ത ഷെഡ്യൂൾ ചിത്രീകരണം ജനുവരി അവസാനത്തോടുകൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

      Also Read- സിൽക്ക് സ്മിത; തെന്നിന്ത്യ കീഴടക്കിയ മാസ്മരികതയ്ക്ക് അറുപതാം പിറന്നാൾ

      അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലനാണ് പടവെട്ടിലെ നായിക. സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നീ പേരുകൾക്കൊപ്പം സുപ്രധാനമായ ഒരു ഭാഗമായി മഞ്ജു വാരിയറുമുണ്ട്.



      ഗോവിന്ദ്‌ വസന്തയുടെ സംഗീത വിരുന്നിൽ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോൾ ആണ്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
      Published by:Rajesh V
      First published:
      )}