നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Appan Movie Trailer | സണ്ണി വെയന്‍ നായകനാവുന്ന പുതിയ ചിത്രം; 'അപ്പന്‍' ട്രെയിലര്‍ പുറത്ത്‌

  Appan Movie Trailer | സണ്ണി വെയന്‍ നായകനാവുന്ന പുതിയ ചിത്രം; 'അപ്പന്‍' ട്രെയിലര്‍ പുറത്ത്‌

  ഡാര്‍ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.

  • Share this:
   സണ്ണി വെയ്‌നിനെ (Sunny Wayne) നായകനാക്കി മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അപ്പന്‍' (Appan). സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.

   പുതിയ ചിത്രത്തില്‍ 'അപ്പന്‍' ആവുന്നത് അലന്‍സിയര്‍ (Alencier) ആണ്. ഡാര്‍ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 'വെള്ളം' എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.   ഛായാഗ്രഹണം പപ്പു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ഡോണ്‍ വിന്‍സെന്റ്, ഗാനരചന അന്‍വര്‍ അലി, സിങ്ക് സൗണ്ട് ലെനിന്‍ വലപ്പാട്, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദീപു ജി പണിക്കര്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, കലാസംവിധാനം കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ് , പിആര്‍ഒ മഞ്ജു ഗോപിനാഥ്. തൊടുപുഴ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

   പോലീസ് വേഷത്തില്‍ തകര്‍ത്ത് വിനായകന്‍; 'ഒരുത്തീ' പുതിയ പോസ്റ്റര്‍ പുറത്ത്

   വി കെ പ്രകാശിന്റെ (V.K Prakash) സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ഒരുത്തീ' (Oruthee) . നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഒരുത്തീ'.

   ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.നടന്‍ വിനായകനാണ് പോസ്റ്ററില്‍ ഉള്ളത്. പോലീസ് വേഷത്തില്‍ വിനായകനെ പാസ്റ്ററില്‍ കാണാം.

   ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

   ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്.

   മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.

   ലിജോ പോള്‍ എഡിറ്ററും ഡിക്‌സണ്‍ പൊടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ജോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്.
   Published by:Karthika M
   First published: