• HOME
  • »
  • NEWS
  • »
  • film
  • »
  • Malikappuram | തിയേറ്റര്‍ ആവേശത്തിന് പിന്നാലെ മാളികപ്പുറം ഒടിടിയില്‍

Malikappuram | തിയേറ്റര്‍ ആവേശത്തിന് പിന്നാലെ മാളികപ്പുറം ഒടിടിയില്‍

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും

  • Share this:

    തിയേറ്ററുകളിലെ നിലയ്ക്കാത്ത പ്രേക്ഷക പ്രവാഹത്തിന് പിന്നാലെ ഉണ്ണിമുകുന്ദന്‍റെ ‘മാളികപ്പുറം’ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. ഫെബ്രുവരി 15 മുതൽ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കാണാന്‍ കഴിയും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും.

    അയ്യപ്പ ഭക്തയായ  കല്ലു എന്ന ബാലിക തന്റെ സൂപ്പർഹീറോ ആയ അയ്യപ്പനെ കാണാൻ ശബരിമലയിൽ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്. അതിനാൽ അന്യഭാഷകളിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    ജോസഫിലൂടെ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീതം നല്‍കിയ സിനിമയിലെ ഗാനങ്ങള്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. റിലീസ് ചെയ്ത 40 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു.

    ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.

    വരികൾ- സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം- അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ- രജീസ് ആന്റണി, ബിനു ജി നായർ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്- ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ- ഷരീഫ് , സ്റ്റിൽസ്- രാഹുൽ ടി., ലൈൻ പ്രൊഡ്യൂസർ- നിരൂപ് പിന്റോ, ഡിസൈനർ- കോളിൻസ് ലിയോഫിൽ, മാനേജർസ്- അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്, പ്രൊമോഷൻ കൺസൾട്ടൻറ്റ്- വിപിൻ കുമാർ, പി ആർ ഒ- മഞ്ജു ഗോപിനാഥ്.

    Summary: Unni Mukundan’s ‘Malikappuram’ movie digital streming starts from February 15, 2023. The movie is streaming on Disney + Hotstar in five languages including Malayalam, Tamil, Hindi, Telugu and Kannada. The debut directorial of Vishnu Sasishankar has minted Rs 100 crores across worldwide box office and getting good response in theatres

    Published by:Arun krishna
    First published: