നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇനി ലോക്ക്ഡൗൺ ആനന്ദകരമാകും; ദൂരദർശനിൽ ശക്തിമാനും തിരിച്ചുവരുന്നു

  ഇനി ലോക്ക്ഡൗൺ ആനന്ദകരമാകും; ദൂരദർശനിൽ ശക്തിമാനും തിരിച്ചുവരുന്നു

  90കളിലെ കുട്ടികൾക്കിടയിൽ ഹരമായിരുന്ന ശക്തിമാൻ പരമ്പരയും ദൂരദർശനിൽ വരുന്നു.

  shaktimaan

  shaktimaan

  • Share this:
   കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുവിട്ട് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ബോറടിച്ചിരിക്കുകയാണ് പലരും. ഇത്തരക്കാർക്കായി ഇതാ ഒരു സന്തോഷ വാർത്ത. 90കളിലെ കുട്ടികൾക്കിടയിൽ ഹരമായിരുന്ന ശക്തിമാൻ പരമ്പരയും ദൂരദർശനിൽ വരുന്നു. പരമ്പരയിൽ ശക്തിമാനായെത്തിയ മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

   ദൂരദർശന്റെ സുവർണ കാലഘട്ടത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരകളിലൊന്നാണ് ശക്തിമാൻ. ഡിഡി 1ൽ 1997 മുതൽ 2005 വരെയായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. ‘ആജ് കി ആവാസ്’ പത്രത്തിന്റെ ഫൊട്ടോഗ്രാഫർ ആയിരുന്ന ‘പണ്ഡിറ്റ് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർനാഥ് ശാസ്ത്രി എന്നാണ് പരമ്പരയിൽ ശക്തിമാന്റെ യഥാർഥ പേര്.

   130 കോടി ജനങ്ങൾക്ക് ദൂരദർശനിൽ ശക്തിമാൻ കാണാനുള്ള അവസരം ഒന്നിച്ച് ലഭിച്ചിരിക്കുകയാണ്. അറിയിപ്പിനായി കാത്തിരിക്കൂ- മുകേഷ് ഖന്ന ട്വിറ്ററിൽ കുറിച്ചിരിക്കുന്നു.   വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ശക്തിമാൻ സീരിയൽ വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്തിട്ടുമുണ്ട്. പിന്നാലെ ശക്തിമാന്റെ അനിമേഷൻ 2011ലും ഹമാര ഹീറോ ശക്തിമാൻ എന്നപേരിലൊരു ടിവി സീരിയൽ 2013ലും പുറത്തുവന്നിട്ടുണ്ട്.

   You may also like:'COVID 19| GOOD NEWS | പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ഉൾപ്പെടെ 5 പേര്‍ ആശുപത്രി വിട്ടു
   [NEWS]
   പെരുമ്പാവൂരിലും പായിപ്പാട്ട് മോഡൽ; ഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം [PHOTO]Covid 19 Centre| സഹായങ്ങൾക്ക് ബന്ധപ്പെടാം; ട്വിറ്ററിൽ മുഖ്യമന്ത്രിയുടെ പേജ് കോവിഡ് 19 പ്രതികരണ കേന്ദ്രമാക്കി
   [NEWS]


   ഇതിഹാസ സീരിയലുകളായ രാമായണവും മഹാഭാരതവും ഷാരൂഖ് ഖാന്റെ സർക്കസും രജിത് കപൂറിന്റെ ബക്ഷിയും പുനഃസംപ്രേഷണം ചെയ്യുമെന്ന് ദൂരദർശൻ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശക്തിമാൻ തിരിച്ചു വരുന്ന വാർത്തകളും പുറത്തു വന്നിരിക്കുന്നത്.
   First published:
   )}