• HOME
  • »
  • NEWS
  • »
  • film
  • »
  • തെലുങ്ക് സിനിമയുടെ ഇതിഹാസവും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ അന്തരിച്ചു

തെലുങ്ക് സിനിമയുടെ ഇതിഹാസവും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ അന്തരിച്ചു

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം

  • Share this:
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാർ  കൃഷ്ണ (79) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഹൈദരാബാദിലെ കോണ്ടിനന്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തെലുങ്കിലെ മുൻനിര നടൻ മഹേഷ് ബാബു മകനാണ്.


കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.


കൃഷ്ണയുടെ മരണത്തിൽ തെലുങ്കിലെ സൂപ്പർതാരങ്ങളെല്ലാം ആദാരാഞ്ജലി അർപ്പിച്ചു.


തെലുങ്കിലെ പ്രമുഖ നടനും സംവിധായകനും നിർമാതാവുമാണ് കൃഷ്ണ. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 350 ലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. തെലുങ്ക് സിനിമയിലെ "സൂപ്പർസ്റ്റാർ" എന്നാണ് അദ്ദേഹത്തെ ആരാധകരും മാധ്യമങ്ങളും വിശേഷിപ്പിച്ചത്. 2009 ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. 1989 കോൺഗ്രസ് എംപിയായി പാർലമെന്റിലും സാന്നിധ്യമറിയിച്ചു.


ചെറിയ വേഷങ്ങളിലൂടെയാണ് കൃഷ്ണ സിനിമാലോകത്ത് ആദ്യം എത്തിയത്. 1961 ൽ പുറത്തിറങ്ങിയ കുല ഗോത്രലു, പടണി മുന്ധുകു(1962), പറവു പതിഷ്ഠ(1963) എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലെത്തി. 1965 പുറത്തിറങ്ങിയ തേനെ മനസുലു എന്ന ചിത്രത്തിലൂടെയാണ് നായകനായി ആദ്യം എത്തുന്നത്. തുടർന്ന് സാക്ഷി (1967), പാണ്ടന്തി കപുരം, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.
Published by:Naseeba TC
First published: