• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'വിചാരണ നേരിടേണ്ടി വരും' ; രജനിയുടെ ഭാര്യയ്ക്ക് മുന്നറിയിപ്പ്

news18
Updated: July 3, 2018, 1:35 PM IST
'വിചാരണ നേരിടേണ്ടി വരും' ; രജനിയുടെ ഭാര്യയ്ക്ക് മുന്നറിയിപ്പ്
news18
Updated: July 3, 2018, 1:35 PM IST
ന്യൂഡൽഹി: കോടതി ഉത്തരവിനോട് അലംഭാവം കാണിച്ചതിന് സൂപ്പർസ്റ്റാർ രജനികാന്തിൻറെ ഭാര്യ ലത രജനികാന്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. പരസ്യക്കമ്പനി നൽകിയ കേസിൽ പത്ത് കോടി രൂപ നൽകാമെന്ന് ലത കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പണം നൽകിയില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

കോടതി ഉത്തരവുകളെ നിസാരമായി കാണുന്നത് അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ ലത വിചാരണ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കോടതി ഉത്തരവുകൾ അനുസരിക്കാത്ത ലതയോട് കൂടുതൽ ആനുകൂല്യം കാട്ടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത ചൊവ്വാഴ്ച കോടതി വ്യക്തമാക്കും. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2014ല്‍ പുറത്തിറങ്ങിയ കൊച്ചടിയാൻ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടത്തിയ കമ്പനിക്ക് കുടിശിഖ തുക നൽ‌കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ വിമർശനം.
First published: July 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍