ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ നിരോധിക്കണമെന്ന ഹർജിയിൽ വിസമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതിയെ സമീപിക്കാൻ ഹര്‍ജിക്കാർക്ക് നിര്‍ദേശം നൽകി. ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമയ്ക്കെതിരെ മൂന്നു ഹർജികളാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തതിരിക്കുന്നത്.
ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് സിനിമയിൽ പറയുന്നതെന്ന് ഹർജിയിൽ പറയുന്നു. സമാനമായ ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് സിനിമ നിർമ്മാതാക്കൾക്കായി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ ഹർജിക്കാരോട് കേരള ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
Also Read-The Kerala Story| കേരള സ്റ്റോറിയ്ക്ക് അടിയന്തര സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി
അതേസമയം ദ കേരള സ്റ്റോറി സിനിമയ്ക്ക് അടിയന്തര സ്റ്റേ അനുവദിക്കണമെന്ന ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരന്നു. സിനിമയിൽ വസ്തുതാവിരുദ്ധമായ പരാമർശങ്ങളുണ്ടെന്നും അതു നീക്കാതെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയ ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി അഞ്ചിന് പരിഗണിക്കാൻ മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.