നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ട്രെയിലറിലെ ഗാനം സിനിമയിൽ കണ്ടില്ല; പരാതിക്കാരിയ്ക്ക് 15000 രൂപ നൽകാനുള്ള വിധിയ്ക്ക് സുപ്രീം കോടതി സ്റ്റേ

    ട്രെയിലറിലെ ഗാനം സിനിമയിൽ കണ്ടില്ല; പരാതിക്കാരിയ്ക്ക് 15000 രൂപ നൽകാനുള്ള വിധിയ്ക്ക് സുപ്രീം കോടതി സ്റ്റേ

    ശേഖർ റാവ്ജിയാനിയുമായി ചേർന്ന് വിശാൽ ദാദ്‌ലാനി രചിച്ച "ജബ്ര ഫാൻ" എന്ന ഗാനമാണ് പരാതിയ്ക്ക് ആധാരം.

    News18 Malayalam

    News18 Malayalam

    • Share this:
      2016ലെ ബോളിവുഡ് ചിത്രം "ഫാൻ" ന്റെ ട്രെയിലറിലെ ഗാനം സിനിമയിൽ കാണാത്തതിനെ തുടർന്ന് വഞ്ചിക്കപ്പെട്ട പരാതിക്കാരിയ്ക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ പ്രൊഡക്ഷൻ ഹൗസായ യാഷ് രാജ് ഫിലിംസിനോട് ഉത്തരവിട്ടുള്ള വിധി സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു.

      2020 ഫെബ്രുവരി 18ന് പാസാക്കിയ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ (എൻസിഡിആർസി) ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. എന്നാൽ സിനിമയിൽ ഇല്ലാത്ത പാട്ട് ഉപയോഗിച്ച് സിനിമ വിപണനം ചെയ്തതിന് പ്രൊഡക്ഷൻ ഹൗസിനെ കോടതി ചോദ്യം ചെയ്തു.

      ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. “സിനിമയിൽ ഇല്ലാത്ത മറ്റെന്തെങ്കിലും നിങ്ങൾ (പ്രൊഡക്ഷൻ ഹൗസ്) ട്രെയിലറിൽ കാണിക്കുന്നതാണ് പ്രശ്നം. ട്രെയിലർ റിലീസ് ചെയ്യുമ്പോൾ അത് സിനിമയുടെ ട്രെയിലറാണ്. സിനിമയുടെ പ്രമോഷനാണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാമെങ്കിൽ എന്തുകൊണ്ടാണ് സിനിമയിൽ ഇല്ലാത്ത പാട്ട് ഉപയോഗിച്ച് നിങ്ങളുടെ സിനിമ വിപണനം ചെയ്യുന്നത്? ” - കോടതി ചോദിച്ചു.

      Also Read- സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം: മന്ത്രി സജി ചെറിയാൻ

      ശേഖർ റാവ്ജിയാനിയുമായി ചേർന്ന് വിശാൽ ദാദ്‌ലാനി രചിച്ച "ജബ്ര ഫാൻ" എന്ന ഗാനമാണ് പരാതിയ്ക്ക് ആധാരം. 2016ൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ അധ്യാപികയായ അഫ്രീൻ ഫാത്തിമ സെയ്ദി ഈ പാട്ട് ട്രെയിലറിൽ കേട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാൻ അഭിനയിച്ച സിനിമ കാണാൻ പോയി.
      സിനിമയിൽ ഈ ഗാനം കാണാത്തതിനെ തുടർന്ന് നിരാശയായ സെയ്ദി ജില്ലാ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. എന്നാൽ അവിടെ ഈ പരാതി നിരസിച്ചു. പിന്നീട് സെയ്ദി മഹാരാഷ്ട്ര ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. ഇതേ തുടർന്ന് 2017 സെപ്റ്റംബർ 22ന്, യാഷ് രാജ് ഫിലിംസ് സെയ്ദിക്ക് 10,000 രൂപയും വ്യവഹാര ചെലവുകൾക്കായി 5,000 രൂപയും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥമാണെന്ന ഉത്തരവ് വന്നു. 2020ൽ ദേശീയ ഉപഭോക്തൃ കമ്മീഷൻ ഇത് സ്ഥിരീകരിച്ചു.

      തിങ്കളാഴ്ച നടന്ന വാദത്തിൽ, യാഷ് രാജ് ഫിലിംസിനെ പ്രധിനിധീകരിച്ച് അഭിഭാഷകയായ നവോമി ചന്ദ്രയാണ് എത്തിയത്. സിനിമാ വ്യവസായത്തിൽ ട്രെയിലറുകളിൽ പാട്ടുകൾ അവതരിപ്പിക്കുന്നത് സാധാരണ രീതിയാണെന്ന് ചന്ദ്ര വാദിച്ചു. "ദേശീയ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യപ്പെടേണ്ടതാണ്, കാരണം ഇത് മുഴുവൻ സിനിമാ വ്യവസായത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും" ചന്ദ്ര പറഞ്ഞു.

      Also Read- Kareena Kapoor birthday | 'ഞാന്‍ രാത്രിയില്‍ മുംബൈയിലെ ചുവന്ന തെരുവില്‍ പോയി':  പ്രതിച്ഛായകളെ തച്ചുടച്ച കരീന കപൂർ

      "വ്യവസായത്തിൽ ഒരു പൊതു സമ്പ്രദായം ഉണ്ടെങ്കിൽ, അത് തുടരണമെന്നല്ല അതിനർത്ഥമെന്ന്," ബെഞ്ച് നിരീക്ഷിച്ചു. കൂടാതെ സെയ്ദിക്ക് നോട്ടീസ് നൽകുകയും ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു.

      "ഒരു സിനിമ ടിക്കറ്റ് വാങ്ങുന്നയാളും സിനിമ പ്രദർശിപ്പിക്കുന്ന സിനിമാ ഹാൾ ഉടമയും തമ്മിലുള്ള കരാറായതിനാൽ ഒരു സിനിമയുടെ നിർമ്മാതാവ് ഒരു സേവനദാതാവാണെന്ന് പറയാൻ കഴിയുമോ എന്നതാണ് ഇവിടെ തീരുമാനിക്കേണ്ട ചോദ്യമെന്നും ഇതിന് വിശ്വസനീയമായ വിശദീകരണം നൽകേണ്ടതുണ്ടെന്നും" ബെഞ്ച് പറഞ്ഞു. കേസിന്റെ അടുത്ത വാദം എന്ന് കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
      Published by:Jayashankar AV
      First published:
      )}