HOME » NEWS » Film » SUPRIYA HAS SHARED A PICTURE OF MOHANLAL 1 AND PRITHVIRAJ TOGETHER

Bro Daddy | നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍; ചിത്രം പങ്കുവെച്ച് സുപ്രിയ

സംവിധായകനും നടനും ഒരുമിച്ച് ഒരു ഫ്രെയിമില്‍ എത്തിയ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ

News18 Malayalam | news18-malayalam
Updated: July 11, 2021, 4:45 PM IST
Bro Daddy | നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍; ചിത്രം പങ്കുവെച്ച് സുപ്രിയ
Image Instagram
  • Share this:
ലൂസിഫറിന് ശേഷം പൃഥ്വിരാജ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. രസകകരമായ ഒരു കുടുംബൂ ചിത്രമാണ് ഒരുങ്ങുന്നതെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സംവിധായകനും നടനും ഒരുമിച്ച് ഒരു ഫ്രെയിമില്‍ എത്തിയ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ.

മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തിന് #RollingSoon എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

Also Read-ചലച്ചിത്ര അക്കാഡമി ഓൺലൈൻ മേളയിൽ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ'

മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.




'നിങ്ങളെ ചിരിപ്പിക്കാനും ചിരിപ്പിക്കാനും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന സിനിമയാകും ഇതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമുക്കെല്ലാവര്‍ക്കും സന്തോഷകരമായ ഒരു സിനിമ ലഭിച്ച സമയമാണിതെന്ന് ഞാന്‍ ഊഹിക്കുന്നു. ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും പൃഥ്വിരാജ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

'ബ്രോ ഡാഡി'' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീത് എം ആര്‍ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. വാവാ നജുമുദ്ദീന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരിക്കും. മനോഹരന്‍ പയ്യന്നൂര്‍ ഫിനാന്‍സ് കണ്‍ട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയര്‍ ആണ് നിര്‍വ്വഹിക്കുക.

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി രണ്ടാമത് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് എമ്പുരാന്‍ ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ ഈ പ്രഖ്യാപനം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്.
Published by: Jayesh Krishnan
First published: July 11, 2021, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories