• HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിയുടെ സാരഥിക്ക്‌ ഇനി സ്വന്തം കാർ; സന്തോഷം പങ്കിട്ട് സുപ്രിയ

പൃഥ്വിയുടെ സാരഥിക്ക്‌ ഇനി സ്വന്തം കാർ; സന്തോഷം പങ്കിട്ട് സുപ്രിയ

Supriya Menon expresses her joy after Prithviraj's chauffeur buys a car on his own | പൃഥ്വിയുടെ കുടുംബത്തിൽ പുതിയൊരു വാഹനം കൂടി എത്തിയിരിക്കുന്നു

പൃഥ്വിയും സുപ്രിയയും; രാജനും കാറും

പൃഥ്വിയും സുപ്രിയയും; രാജനും കാറും

  • Last Updated :
  • Share this:
    പൃഥ്വിയുടെ ഓരോ പുതിയ കാറും പ്രേക്ഷകർക്ക് ആഘോഷമാണ്. ലംബോർഗിനിയും റേഞ്ച് റോവറും എല്ലാം പൃഥ്വിരാജ് സ്വന്തമാക്കിയപ്പോൾ സിനിമാ തിയേറ്ററിനുള്ളിൽ എന്നത് പോലെ തന്നെ പ്രേക്ഷകർ കരഘോഷം മുഴക്കി. എന്നാൽ ഇപ്പോൾ പൃഥ്വിയുടെ കുടുംബത്തിൽ പുതിയൊരു വാഹനം കൂടി എത്തിയിരിക്കുന്നു. അതിന്റെ ഉടമ കഴിഞ്ഞ കുറെ വർഷങ്ങളായി പൃഥ്വിയുടെ വിശ്വസ്തനായ സാരഥിയാണ്. ആ സന്തോഷ സുദിനത്തിന്റെ ചിത്രം പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്റെ വാക്കുകളിലൂടെ, ഇൻസ്റ്റാഗ്രാം വഴി, പ്രേക്ഷകരിലേക്ക്.

    "ഞങ്ങളുടെ ഒരു കുടുംബാംഗത്തിന്റെ ഏറ്റവും വലിയ ആഘോഷമാണിന്ന്. പൃഥ്വിക്കൊപ്പം രാജൻ രണ്ട് പതിറ്റാണ്ടിലേറെയായുണ്ട്. മികച്ച സാരഥി എന്നതിന് പുറമെ, പൃഥ്വിയുടെ വലിയ ഫാനും സത്യസന്ധനായ വിമർശകനും കൂടിയാണ് ഇദ്ദേഹം. കൂടാതെ വളരെ കുറച്ചു മാത്രം സംസാരിക്കുകയും അപൂർവമായി ചിരിക്കുകായും ചെയ്യുന്ന വ്യക്തിയുമാണദ്ദേഹം. ഇന്ന് സ്വന്തം കാർ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി കാണുമ്പോൾ പൃഥ്വിയും ഞാനും ആകെ ത്രില്ലടിക്കുകയാണ്. ഇനിയും അദ്ദേഹത്തിന്റെ ചെറുതും വലുതുമായ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കട്ടെ.," രാജന്റെ കാറിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്ത് സുപ്രിയ കുറിക്കുന്നു.




    First published: