HOME » NEWS » Film » SURABHI LAKSHMI POSTED VIDEO OF A FORMER JUNIOR ARTISTE NOW WORKING IN A FUEL STATION

ഡീസൽ അടിച്ചു തരുന്ന 'സിനിമാ നടൻ'; സുരഭി ലക്ഷ്മിയുടെ പോസ്റ്റ് വൈറൽ

Surabhi Lakshmi posts video of a former junior artiste now working in a fuel station | കാലാപാനി, ഏകലവ്യൻ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിൽ ഇദ്ദേഹത്തെ കണ്ടവരുണ്ടോ?

News18 Malayalam | news18-malayalam
Updated: June 29, 2021, 12:30 PM IST
ഡീസൽ അടിച്ചു തരുന്ന 'സിനിമാ നടൻ'; സുരഭി ലക്ഷ്മിയുടെ പോസ്റ്റ് വൈറൽ
വീഡിയോയിൽ നിന്നും
  • Share this:
'ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ'. സുരഭി ലക്ഷ്മിയുടെ ഈ പോസ്റ്റ് കണ്ട് ഒപ്പം കാണുന്ന ക്ലിക്ക് ചെയ്താൽ ആ വീട് കാണാം എന്ന് കരുതരുത്. ഇവിടെ മറ്റൊരാളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

സുരഭി സ്ഥിരമായി വാഹനത്തിന് ഡീസൽ അടിക്കുന്ന പമ്പിൽ ഡീസൽ നിറച്ചു നൽകുന്നയാൾ ഒരു സിനിമാ നടനാണ്. ഏറെനാൾ മലയാള സിനിമയിൽ ജൂനിയ ആർട്ടിസ്റ് ആയി വേഷമിട്ട്, കാലാപാനി, ഏകലവ്യൻ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിൽ ഭാഗമായ, പേര് പറയാത്ത വ്യക്തി ഇന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് ഈ പമ്പിലെ പ്രധാന വരുമാനം കൊണ്ടാണ്. കലാപാനിയിലെ രംഗം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

12 വർഷം ഗൾഫിൽ പോയി. മടങ്ങിയെത്തി ഒരു സിനിമ എടുത്തു. അത് വിജയം കണ്ടില്ല. 'മരം' എന്ന ചിത്രമായിരുന്നു അത്. ലേഡീസ് ഹോസ്റ്റലിനടുത്ത് ഷൂട്ടിങ്ങിനു ആവശ്യമുള്ള വീടുണ്ടെന്നും പതിനയ്യായിരം രൂപ വാടകയ്ക്ക് നൽകാമെന്നും അദ്ദേഹം പറയുന്നു.

ഒട്ടേറെപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.

'പത്മ'യാണ് സുരഭിയുടെ അടുത്ത ചിത്രം. നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിച്ച് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന 'പത്മ'യിലെ ആദ്യ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഭാര്യാഭർത്താക്കന്മാരുടെ രസകരമായ സംഭാഷണമാണ് സെക്കൻഡുകൾ നീളുന്ന ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോനും സുരഭി ലക്ഷ്മിയുമാണ് സ്‌ക്രീനിൽ.

അനൂപ് മേനോൻ സ്റ്റോറീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി എന്നിവർക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തി​ൻ്റെ സംവിധാനവും.



Also read: ബേബി മീനാക്ഷിയുടെ 'പുഴയമ്മ' ജിയോ സിനിമയിൽ റിലീസ് ചെയ്യുന്നു

ബേബി മീനാക്ഷി, ലിന്റാ അർസെനിയോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുഴയമ്മ' ജൂലൈ ഒന്നിന് ജിയോ സിനിമയിൽ റിലീസ് ചെയ്യുന്നു.

തമ്പി ആന്റണി, ഉണ്ണിരാജ, പ്രകാശ് ചെങ്ങൽ, രാജേഷ് ബി., റോജി പി. കുര്യൻ, ആഷ്‌ലി ബോബൻ, ലക്ഷ്മിക്കാ, ഫാത്തിമ അൽ മൻസൂരി, മാസ്റ്റർ വിരാട് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ലോകനാഥൻ നിർവ്വഹിക്കുന്നു. പ്രകാശ് വാടിക്കൽ തിരക്കഥ സംഭാഷണമെഴുതുന്നു. വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ വരികൾക്ക് കിളിമാനൂർ രാമവർമ്മ സംഗീതം പകരുന്നു.

ആദ്യമായി നദിയിൽ മാത്രം ചിത്രീകരിച്ച ചിത്രം എന്ന് അണിയറക്കാർ അവകാശപ്പെടുന്ന 'പുഴയമ്മ' നാട്ടുകാരിയായ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയും അമേരിക്കൻ ടൂറിസ്റ്റായ ഒരു യുവതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു.
Published by: user_57
First published: June 29, 2021, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories