ബാഷ് മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന 'ലവ് ജിഹാദ്' (Love Jihad )എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.ടീസറില്‍ ലെനയും സിദ്ധിക്കിനെയും കാണാം.കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം പൂര്‍ണ്ണമായും ദുബായിലാണ് ചിത്രീകരിച്ചത്.
സുരാജ് വെഞ്ഞാറമൂട് (Suraj Venjaramood), സിദ്ദിഖ് (Siddique), ലെന (Lena), മീര നന്ദന് (Meera Nandan), ഗായത്രി അരുണ്‍ (Gayathri Arun) എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ദുബായില്‍ താമസിക്കുന്ന ഹിന്ദു - മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന ഒരു പ്രണയവും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും രസകരമായ രീതിയില്‍ അവതരിപ്പിക്കുന്നതാണ് 'ലൗ ജിഹാദ്'.നവാഗതരായ അമൃത, ജോസ് കുട്ടി സുധീര്‍ പറവൂര്‍ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. അലിഗ്രാറ്റോ സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷീജ ബാഷ് ആണ്.
Also Read-
Akashathinu Thazhe | സിജി പ്രദീപ് നായികയാവുന്ന 'ആകാശത്തിനു താഴെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്, തിരക്കഥ- ബാഷ് മുഹമ്മദ്, ശ്രീകുമാര്‍ അറക്കല്‍. ഛായാഗ്രഹണം- പ്രകാശ് വേലായുധന്, എഡിറ്റിങ്- മനോജ്, സംഗീതം- ഷാന്‍ റഹ്മാന്, ഗാനരചന- ഹരിനാരായണന്, സൗണ്ട് ഡിസൈന്‍- ശ്രീജേഷ് നായര്‍, ഗണേശ് മാരാര്‍. അസോസിയേറ്റ് ഡയറക്ടര്‍- പാര്ത്ഥന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജി കുറ്റിയാനി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, കോസ്റ്റ്യൂം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്- പ്രേംലാല്‍, വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, പി.ആര്.ഒ.- മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്. ഡിസൈന്‍സ്- അബ്ദുള്‍ നാസര്‍. ചിത്രം 2022 മാര്‍ച്ചില്‍ തിയെറ്ററുകളിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.