തിരുവനന്തപുരം: വീണ്ടും പൊലീസ് വേഷത്തിൽ സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) എത്തുന്ന 'ഹെവൻ' (Heaven) എന്ന ചിത്രത്തിന്റെ ട്രെയിലർ (trailer) പുറത്തിറങ്ങി. ഒരു മിസിംഗ് കേസും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. മമ്മൂട്ടിയാണ് ട്രെയിലർ റിലീസ് ചെയ്തത്. ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് നവാഗതനായ ഉണ്ണി ഗോവിന്ദ്രാജ് (Unni Govindraj) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും.
ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ,വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, അഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവഹിക്കുന്നു. പി എസ് സുബ്രഹ്മണ്യന്റേതാണ് തിരക്കഥ.
സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- ടോബി ജോൺ, കല- അപ്പുണ്ണി സാജൻ, മേക്കപ്പ്-ജിത്തു, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്- സേതു, പ്രേംലാൽ പട്ടാഴി, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, ആക്ഷൻ- മാഫിയ ശശി, ഓഡിയോഗ്രഫി-എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- വിക്കി,കിഷൻ, പി ആർ ഒ- ശബരി.
Also Read-
Kaduva release | തിയേറ്ററുകളിൽ ഗർജ്ജനമാവാൻ പൃഥ്വിരാജിന്റെ 'കടുവ'; റിലീസ് തിയതി പുറത്ത്
പൃഥ്വിരാജിനൊപ്പം എത്തിയ ജന ഗണ മനയാണ് സുരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിന്റെ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള ഒരു പൊലീസ് വേഷമായിരുന്നു ഇത്. രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞു. തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായിരുന്നു ഇത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.