• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദുരന്തത്തില്‍ വിറങ്ങലിച്ച കേരളത്തിനു സഹായവുമായി സൂര്യയും കാര്‍ത്തിയും

News18 Malayalam
Updated: August 11, 2018, 7:33 PM IST
ദുരന്തത്തില്‍ വിറങ്ങലിച്ച കേരളത്തിനു സഹായവുമായി സൂര്യയും കാര്‍ത്തിയും
News18 Malayalam
Updated: August 11, 2018, 7:33 PM IST
ചെന്നൈ: പ്രളയക്കെടുതിയിലായ കേരളത്തിന് സഹായവുമായി തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ സംഭാവന ചെയ്യും.

കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലോകത്തോട് മുഴുവന്‍ അദ്ദേഹം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് സഹായവാഗ്ദാനവുമായി താരങ്ങള്‍ രംഗത്തെത്തിയത്.

ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിഹിതമായി അദ്ദേഹം പിണറായി വിജയന്‍ ഒരുലക്ഷം രൂപ മാറ്റിവച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ഒരു കോടി രൂപ കേരളത്തിന്നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
First published: August 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...