• HOME
  • »
  • NEWS
  • »
  • film
  • »
  • Suresh Gopi | 'സിംഹവാലനും പാപ്പാഞ്ഞിയമായി തോന്നിയ ആ താടി വടിച്ചു; ഇനി രണ്ട് കൊമ്പുണ്ട്, ഒറ്റക്കൊമ്പന്റെ കൊമ്പ്’; സുരേഷ് ഗോപി

Suresh Gopi | 'സിംഹവാലനും പാപ്പാഞ്ഞിയമായി തോന്നിയ ആ താടി വടിച്ചു; ഇനി രണ്ട് കൊമ്പുണ്ട്, ഒറ്റക്കൊമ്പന്റെ കൊമ്പ്’; സുരേഷ് ഗോപി

ഈ ലുക്കിനെ കളിയാക്കിയുള്ള ട്രോളുകളും വന്നിരുന്നു, ഇതിനിടയ്ക്ക് ഈ ലുക്കിനെ കളിയാക്കി കമന്റിട്ട വ്യക്തിക്ക് ലഭിച്ച ഒരു മറുപടിയും വൈറാലായി മാറിയിരുന്നു.

  • Share this:
    സുരേഷ് ഗോപി (Suresh Gopi) അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായത് അദ്ദേഹത്തിന്റെ ലുക്കിലൂടെ ആയിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ താടി ആയിരുന്നു. കറുത്ത മീശയും വെളുത്ത താടിയും വെച്ച് നടന്ന അദ്ദേഹത്തിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല രാജ്യസഭയിലും ശ്രദ്ധ നേടിയിരുന്നു.

    ഈ ലുക്കിനെ കളിയാക്കിയുള്ള ട്രോളുകളും വന്നിരുന്നു, ഇതിനിടയ്ക്ക് ഈ ലുക്കിനെ കളിയാക്കി കമന്റിട്ട വ്യക്തിക്ക് ലഭിച്ച ഒരു മറുപടിയും വൈറാലായി മാറിയിരുന്നു. എങ്ങും നിറഞ്ഞുനിന്ന ഈ താടി ലുക്കിൽ നിന്നും പുറത്തുവന്നിരിക്കുകയാണ് അദ്ദേഹം. ചർച്ചാവിഷയമായി മാറിയ തന്റെ താടി എടുത്തുകൊണ്ട് പുതിയ ലുക്കിലുള്ള ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കവെച്ചിരിക്കുകയാണ് അദ്ദേഹം. ട്രോളുകൾക്കും മറ്റും ഉപയോഗമായി മാറിയ താടിയുടെ ആവശ്യം കഴിഞ്ഞത് കൊണ്ട് അത് എടുക്കുകയാണെന്നും ഇനിയുള്ളത് നല്ല കട്ടി മീശയാണെന്നുമാണ് അദ്ദേഹം പറയുന്നത്.

    തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ഒരു പ്രചാരണം കൂടിയായും ഈ പോസ്റ്റിനെ കാണാം. പുതിയ ലുക്ക് പങ്കുവെച്ച അദ്ദേഹം എംപി എന്ന നിലയിൽ തനിക്ക് നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നുണ്ട്.

    സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് -

    ‘പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌...ഒറ്റക്കൊമ്പന്റെ കൊമ്പ്.’ സുരേഷ് ഗോപി കുറിച്ചു.

    Kanakarajyam | കുടുംബചിത്രവുമായി മുരളി ഗോപി; 'കനകരാജ്യം' സെക്കന്റ് ലുക്ക്

    ഇന്ദ്രൻസും (Indrans) മുരളി ഗോപിയും (Murali Gopy) കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'കനകരാജ്യ'ത്തിന്റെ (Kanakarajyam) സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ ആണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. മുരളി ഗോപി, ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ് എന്നിവർ അണിനിരക്കുന്ന കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെതായി പുറത്തിറങ്ങിയ ഇന്ദ്രൻസിൻ്റെ കുടുംബ ഫോട്ടോയുടെ മാതൃകയിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

    Also read- Yash | 'ഐ ഡോണ്ട് ലൈക് ഇറ്റ്, ഐ അവോയ്ഡ് ഇറ്റ്; കോടികളുടെ പാന്‍ മസാല പരസ്യം ഉപേക്ഷിച്ച് യഷ്

    ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്.

    "പ്രാരാബ്ധം എന്ന അവസ്ഥയിൽ നിന്ന് ജീവിതോപാധി എന്ന ആവശ്യത്തിലേക്കും നിലനിൽപ്പ് എന്ന അത്യാവശ്യത്തിലേക്കും നയിക്കപ്പെടുമ്പോൾ, മനുഷ്യൻ പേറുന്ന തീവ്ര സമ്മർദം ഒരു രാക്കിനാവും കൂടി അവന് സമ്മാനിക്കുന്നു: കയ്യെത്തും ദൂരത്തായ് ഒരു... കനക രാജ്യം!" പോസ്റ്റർ പങ്കിട്ടുകൊണ്ട് മുരളി ഗോപി കുറിച്ചു.
    Published by:Naveen
    First published: