കൊച്ചിയില്‍ നടന്ന AMMA ജനറല്‍ ബോഡി യോഗത്തിനിടെ തന്റെ 64-ാം പിറന്നാള്‍ ആഘോഷിച്ച് നടന് സുരേഷ് ഗോപി. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ കേക്ക് മുറിച്ചായിരുന്നു ആഘോഷം. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്ത ശേഷം വീണ്ടും കൈനിറയെ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് താരം.
അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്.
സുരേഷ് ഗോപിയുടെ കരിയറിലെ 254-ാമത് ചിത്രമായ ഹൈവേ 2 ഇന്നലെ സംവിധായകന് ജയരാജ് പ്രഖ്യാപിച്ചിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ ഹൈവേ ഒന്നാം ഭാഗം കേരളത്തില്‍ 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച ചിത്രമാണ് . മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം വമ്പന്‍ വിജയം തേടി. കേരളത്തിന് പുറത്ത് സുരേഷ് ഗോപിയുടെ മാര്‍ക്കറ്റ് ഉയരാന്‍ ഹൈവേ കാരണമായി. ശ്രീധര്‍ പ്രസാദ് എന്ന റോ ഏജന്റിന്റെ വേഷമാണ് സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിച്ചത്. ഭാനുപ്രിയയാണ് നായികയായെത്തിയത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.