നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ന് മുതൽ കട്ടപ്പനക്ക് 'കാവലായി' സുരേഷ് ഗോപിയുണ്ട്

  ഇന്ന് മുതൽ കട്ടപ്പനക്ക് 'കാവലായി' സുരേഷ് ഗോപിയുണ്ട്

  Suresh Gopi movie Kaval starts rolling in Kattappana | ഹൈറേഞ്ചും, രണ്ടു കാലഘട്ടവും, സുരേഷ് ഗോപിയും

  സുരേഷ് ഗോപി

  സുരേഷ് ഗോപി

  • Share this:
   സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം 'കാവല്‍' ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു.

   അനൂപ് സത്യന്റെ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്നു.

   ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിൻ രഞ്ജിപണിക്കർ പറഞ്ഞു. ലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

   സയാ ഡേവിഡ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
   Published by:meera
   First published: