സുരേഷ് ഗോപിയെ (Suresh Gopi) കേന്ദ്രകഥാപാത്രമാക്കി മിസ്ട്രി ആക്ഷന്‍ ത്രില്ലര്‍ ചിത്രം പ്രഖ്യാപിച്ച് സംവിധായകന് ജയരാജ്(Jayaraj). 1995 ല്‍ പുറത്തിറങ്ങിയ ഹൈവേ (Highway) എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഹൈവേ 2 (Highway 2) എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം ലീമാ ജോസഫാണ് നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രമാണ് ഹൈവേ 2.
1995 ല്‍ പുറത്തിറങ്ങിയ ഹൈവേ ഒന്നാം ഭാഗം കേരളത്തില്‍ 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച ചിത്രമാണ് . മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം വമ്പന്‍ വിജയം തേടി. കേരളത്തിന് പുറത്ത് സുരേഷ് ഗോപിയുടെ മാര്‍ക്കറ്റ് ഉയരാന്‍ ഹൈവേ കാരണമായി. ശ്രീധര്‍ പ്രസാദ് എന്ന റോ ഏജന്റിന്റെ വേഷമാണ് സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിച്ചത്. ഭാനുപ്രിയയാണ് നായികയായെത്തിയത്.
ജയരാജിന്റെ കഥയ്ക്ക് സാബ് ജോണ്‍ തിരക്കഥയൊരുക്കിയാണ് ഹൈവേ പുറത്തെത്തുന്നത്. ഹേയ്ഡേ ഫിലിംസിന്റെ ബാനറില്‍ പ്രേം പ്രകാശ് ആയിരുന്നു നിര്‍മ്മാണം. ജനാര്ദ്ദനന്, വിജയരാഘവന്, ബിജു മേനോന്, ജോസ് പ്രകാശ്, അഗസ്റ്റിന്, കുഞ്ചന്‍, സുകുമാരി, സ്ഫടികം ജോര്‍ജ്, വിനീത് തുടങ്ങിയവര്‍ കഥാപാത്രങ്ങളായ ചിത്രത്തില്‍ സില്‍ക്ക് സ്മിത ഒരു ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.
കളിയാട്ടം, മകള്‍ക്ക്, അശ്വാരൂഢന്, പൈതൃകം എന്നീ ചിത്രങ്ങളിലും ജയരാജിനൊപ്പം സുരേഷ് ഗോപി പ്രവര്‍ത്തിച്ചിരുന്നു. സുരേഷ് ഗോപിയ്ക്ക് മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്. അടുത്ത കാലത്തായി കലാമൂല്യമുള്ള സിനിമകള്‍ക്ക് പ്രധാന്യം നല്‍കിയിരുന്ന ജയരാജ് വീണ്ടും കൊമേഴ്യല്‍ ചിത്രം ഒരുക്കുന്നതായി പ്രഖ്യാപിച്ചതോടെ ചലച്ചിത്ര പ്രേമികളും പ്രതീക്ഷയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.